ഹോട്ടൽ ഗൗഡൗണിൽ സൂക്ഷിച്ചിരിക്കുന്ന അരി, കോഫി പൗഡറുകൾ ഉൾപ്പെടെ ഉള്ളവ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആണ് സൂക്ഷിച്ചിട്ടുള്ളത്. ഏലി പാറ്റ എന്നിവയും ഗോഡോണിൽ ഉള്ളതായി കാണാം. ഗൗഡൗണിൽ ഉള്ള സാധനങ്ങൾ മാറ്റി, വൃത്തിയാക്കിയ ശേഷം ഉടമ നേരിട്ടെത്തി കമ്മീഷണർ മുൻപാകെ വിശദീകരണം നൽകുവാനും വർക്കല സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോക്ടർ പ്രവീൺ നിർദ്ദേശിച്ചു.
വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന നാരങ്ങാനം ചെറുകോൽ പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതിക്കായി സർക്കാർ 89 കോടി രുപ അനുവദിച്ചെങ്കിലും വാട്ടർ ടാങ്കിന് സ്ഥലം ലഭിക്കാതെ ഏറെക്കാലമായി പദ്ധതി മുടങ്ങി കിടക്കുകയായിരുന്നു.
ഇതോടെയാണ് നാട്ടുകാരിലൊരാൾ രാത്രിയിൽ സെക്‌ഷൻ ഓഫീസിലെത്തി പായ വിരിച്ചു കിടന്നു പ്രതിഷേധിച്ചത്. ഫോൺ ചാർജ് ചെയ്യാനെന്ന് പറഞ്ഞാണ് ഇയാൾ ഓഫീസിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഫോൺ വീട്ടിൽ പോയി ചാർജ് ചെയ്താൽ മതിയെന്ന് പറഞ്ഞപ്പോൾ വീട്ടിലും പരിസരങ്ങളിലും വൈദ്യുതിയില്ലെന്നു പറഞ്ഞ് പായ വിരിച്ച് ഓഫീസിനുള്ളിൽ കിടക്കുകയായിരുന്നു.
കാട്ടുപാതയിലൂടെ മണിക്കൂറുകൾ സഞ്ചരിച്ചാണ് ഈ വനവാസികൾ ആശുപത്രി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് തൊട്ടടുത്ത ടൗണായ കുട്ടമ്പുഴയിലെത്തുന്നത്. ശക്തമായ മഴ പെയ്താൽ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് വീട്ടിൽ തിരിച്ചെത്തണമെങ്കിൽ പുഴയിലെ വെള്ളം കുറയുന്നതു വരെ കാത്തിരിക്കേണ്ടി വരും.
പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി. കൊച്ചി പോലീസിന്റെ ആവശ്യപ്രകാരം കേന്ദ്ര വിദേശകാര്യ വകുപ്പാണ് ഈ നടപടി സ്വീകരിച്ചത്. ഈ വിവരം ഇന്റർപോൾ വഴി യു എ ഇയെ അറിയിക്കും.
Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.