പബ്ലിക്ക് ട്രാൻസ്പോർട്ട് അതോറിറ്റി നൽകിയ സമൻസ് തീയതി മുതൽ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ ബന്ധപ്പെടാതിരിക്കുക, കാലഹരണപ്പെട്ട വർക്ക പെർമിറ്റ് അല്ലെങ്കിൽ ഓപ്പറേറ്റിങ് കാർഡ് ഉപയോഗിച്ച് പൊതു ടാക്സി പ്രവർത്തനം പരിശീലിക്കുക എന്നിവയ്ക്ക് 3000 റിയാലും പിഴ ചുമത്തും.
പ്രൊഫസർ സുമയ്യ അൽ മആദീദ് നേതൃത്വം നൽകിയ പ്രത്യേക ഗവേഷണ സംഘമാണ് ജനത്തിരക്ക് നിയന്ത്രിക്കുന്നതിന് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. വൻകിട ഇവന്‍റ് ആയതിനാൽ ഫിഫ ലോകകപ്പ് വലിയ സുരക്ഷാ വെല്ലുവിളികൾ നിറഞ്ഞതാണ്.
ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ, ഹജ്ജ് തീര്‍ത്ഥാടകരുടെ ഭക്ഷണ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണം കൊടുക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി സൗദി പബ്ലിക് പ്രോസിക്യൂഷന്‍.
മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ റജ്ഹിയാണ് പുതിയ തീരുമാനങ്ങൽ പ്രഖ്യാപിച്ചത്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പുതിയ സ്വദേശിവൽക്കരണ പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രത്യുൽപാദന തോതിനേകകാൾ അധികമായി മത്സ്യം പിടിക്കുന്നതുമൂലം രാജ്യത്തിന്റെ സമുദ്ര പരിധിയിലുള്ള മത്സ്യ സമ്പത്തിൽ കുറവുണ്ടായതായി കാർഷിക മത്സ്യ വിഭവ അതോറിറ്റി അറിയിച്ചു. അതിനാലാണ് അതോറിറ്റി ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്.
മലപ്പുറം മൊകേരി സ്വദേശികളായ അഷ്റഫിന്‍റെയും സാജിറയുടെയും മകളാണ് ഫിദ. ദുബായ് ഡി മൗണ്ട് യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ഫിദക്ക് പ്ലസ് ടു പരീക്ഷയിൽ ലഭിച്ച ഉയർന്ന മാർക്കാണ് പുരസ്കാരത്തിന് അർഹമാക്കിയത്.
സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ നിയമം 154-ാം വകുപ്പ് അനുസരിച്ച് ഇത്തരത്തിൽ വിമാന യാത്രയ്ക്കിടെ മോഷണം നടത്തുന്നത് വലിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
മൂന്നാം ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം വിട്ടു നിന്നതിനെതിരെ വലിയ വിമർശനമാണ് പ്രതിനിധി സമ്മേളനത്തിൽ ഉയർന്നത്. ഭക്ഷണം തരുന്നത് ധൂർത്താണെന്ന് പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നുന്നുവെന്ന് യൂസഫലി പറഞ്ഞു. ധൂർത്ത് എന്ന് പറഞ്ഞ് പ്രതിപക്ഷം വിട്ടുനിന്നതിനെ സ്പീക്കർ എം ബി രാജേഷും പരോക്ഷമായി വിമർശിച്ചു.
നടന്‍ ദിലീപിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. മലയാള സിനിമയില്‍ നിന്നും ആദ്യമായി ഗോൾഡൻ വിസ ലഭിക്കുന്നത് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണെങ്കിലും അതിന് ശേഷം നിരവധി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു.
പാസഞ്ചര്‍ ബസ് ഓടിക്കുന്ന ഡ്രൈവർമാർക്കും പ്രത്യേക അനുമതി വേണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്ക് അനുമതി ലഭിക്കില്ല. എയർ കണ്ടീഷൻ സൗകര്യമില്ലാത്ത ബസുകൾക്ക് അനുമതി ലഭിക്കില്ല. അനുമതികൾക്ക് കേന്ദ്രം ഫീസ് ഈടാക്കില്ല.
UAE: ഇന്ത്യൻ ഗോതമ്പ് ആഭ്യന്തര ആവശ്യത്തിന് മാത്രമായി നീക്കി വയ്ക്കാനാണ് നിലവിൽ യുഎഇയുടെ തീരുമാനം. യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്ന ഒരു ഗോതമ്പും പുനർ കയറ്റുമതി ചെയ്യേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.
രാജ്യാന്തര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത അക്കൗണ്ടുകൾക്കെതിരെയാണ് നടപടി എടുത്തത്. വാണിജ്യ -വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക-സൈബർ ക്രൈം പ്രതിരോധ വകുപ്പുമായി ഏകോപിപ്പിച്ച് നടത്തിയ പരിശോധനയിലാണ് അക്കൗണ്ടുകൾ കണ്ടെത്തിയത്.
ഇപ്പോൾ പുറത്തിറക്കിയ നിബന്ധന ജൂൺ15 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. അധ്യാപകർക്കും വിദ്യാർഥികൾക്കും ജൂൺ 20 തിങ്കളാഴ്ച മുതൽ പുതിയ തീരുമാനം നടപ്പിലാക്കും. കോവിഡ് കേസുകളുടെ എണ്ണം വൻ തോതിലാണ് വർധിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പുതിയ ഉത്തരവ് അധികൃതർ പുറത്ത് വിട്ടത്.
ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ എയർട്രാൻസ്‌പോർട്ട് വകുപ്പിന്റെ റിപ്പോർട്ടിലാണ് യാത്രക്കാരുടെ എണ്ണം വിശദമാക്കിയിരിക്കുന്നത്. ലോകകപ്പിനെത്തുന്നവർ ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളങ്ങളിലാണ് എത്തുന്നത്.
രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള അബുദാബി പോലീസിന്റെ അചഞ്ചലമായ പരിശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിലും വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്. യുഎഇയുടെ മികവുറ്റ നേതൃത്വത്തിന്റെ ഫലമാണ് ഈ നേട്ടമെന്നാണ് പുതിയ നേട്ടത്തിൽ അബുദാബി പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സ്റ്റാഫ് സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലാഫ് ഫാരിസ് അൽ മസ്റൂയിയുടെ പ്രതികരണം.