Missing Case: പുതുവത്സരം ആഘോഷിക്കാനായി സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോയി; വൈക്കം സ്വദേശിയെ കാണാനില്ലെന്ന് പരാതി
Vaikom Missing Case: വൈക്കം മറവൻതുരുത്ത് കടൂക്കരയിൽ സന്തോഷിന്റേയും ബിന്ദുവിന്റേയും മകൻ സഞ്ജയ് സന്തോഷിനെയാണ് കാണാതായത്.
കോട്ടയം: പുതുവത്സര ആഘോഷത്തിനായി ഗോവയിൽപ്പോയ വൈക്കം സ്വദേശിയെ കാണാനില്ലെന്ന് പരാതി. ഗോവയിൽ പുതുവത്സരം ആഘോഷിക്കാനായി പോയ മൂന്നു സുഹൃത്തുക്കളിൽ ഒരാളെയാണ് കാണാതായത്. വൈക്കം മറവൻതുരുത്ത് കടൂക്കരയിൽ സന്തോഷിന്റേയും ബിന്ദുവിന്റേയും മകൻ സഞ്ജയ് സന്തോഷി (20) നെയാണ് കാണാതായത്.
ഡിസംബർ 29ന് ആണ് ഇവർ വൈക്കത്ത് നിന്ന് ഗോവയിലേക്ക് പോയത്. മുപ്പതിന് ഗോവയിലെത്തി പുതുവത്സരാഘോഷത്തിൽ പങ്കെടുത്തിരുന്നു. മലയാളിയായ ഒരാൾ സംഘടിപ്പിച്ച ഡിജെ പാർട്ടിയിലും ഇവർ പങ്കെടുത്തിരുന്നു. രാത്രി പാർട്ടി കഴിഞ്ഞ് ഇവർ താമസിക്കുന്ന മുറിയിൽ വന്നെന്നും പുലർച്ചെ മുതൽ സഞ്ജയ് സന്തോഷിനെ കാണാതായെന്നുമാണ് സുഹൃത്തുക്കളുടെ മൊഴിയെന്ന് വീട്ടുകാർ പറയുന്നു.
സുഹൃത്തുക്കൾ വിവരമറിച്ചതിനെ തുടർന്ന് ഗോവയിലെ മലയാളി അസോസിയേഷൻ മുൻകൈയെടുത്ത് ഗോവ പോലീസിനെ സമീപിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലയോലപറമ്പ് പോലീസും ഗോവ പോലീസുമായി ബന്ധപ്പെട്ടും സ്വന്തം നിലയ്ക്കും യുവാവിനെ കണ്ടെത്താനായി ശ്രമങ്ങൾ ഊർജിതമാക്കി.
സഞ്ജയ് സന്തോഷിന്റെ പിതാവ് സന്തോഷും സുഹൃത്തും ഗോവയിലെത്തി സഞ്‌ജയിനൊപ്പം വിനോദ യാത്രയ്ക്കു പോയ സുഹൃത്തുക്കളുടെ അടുത്തെത്തി മലയാളി അസോസിയേഷന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡിജെ പാർട്ടിയിൽ പങ്കെടുത്ത സഞ്ജയും സുഹൃത്തുക്കളും ലഹരി ഉപയോഗിച്ചിരുന്നോയെന്നും സംഘർഷത്തിലേർപ്പെട്ടോ എന്നുമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. സഞ്ജയ് പെട്രോൾ പമ്പിൽ ജീവനക്കാരനായിരുന്നു. പ്ലസ്ടുവരെ ഒപ്പം പഠിപ്പിച്ചിരുന്ന സുഹൃത്തുക്കൾക്കൊപ്പമാണ് മകൻ വിനോദ യാത്രയ്ക്ക് പോയതെന്ന് സഞ്ജയിന്റെ മാതാവ് ബിന്ദു പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.