കോട്ടയം: ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തോടെ ഏറ്റുമാനൂരിനെ ജില്ലയിലെ ആദ്യ സമ്പൂർണ മാലിന്യമുക്ത നിയോജക മണ്ഡലമാക്കി മാറ്റുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി അയ്മനത്ത് കൺവെൻഷൻ നടന്നു. കാമ്പയിൻ പ്രവർത്തനം പൂർണതയിൽ എത്തിക്കുന്നതിനായി കക്ഷി രാഷ്ട്രീയ, ജാതിമത ഭേദമന്യേ ഒരു നാടിന്റെ ശുചിത്വം ലക്ഷ്യമാക്കി എല്ലാവരും മുന്നിട്ടിറങ്ങണം. ഏറ്റുമാനൂരിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസിന്റെ സഹകരണത്തോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

നിയോജകമണ്ഡലത്തിൽ ആദ്യമായി സമ്പൂർണ മാലിന്യമുക്തമാക്കുന്ന വാർഡിന് 50,000 രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ഒരു ലക്ഷം രൂപയും മന്ത്രി പാരിതോഷികം പ്രഖ്യാപിച്ചു. മാലിന്യമുക്തമാക്കുന്ന ആദ്യ വിദ്യാഭ്യാസസ്ഥാപനത്തിനും പാരിതോഷികം നൽകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയായി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ അജയൻ കെ. മേനോൻ, ധന്യ സാബു, അഞ്ജു മനോജ്, വി.കെ. പ്രദീപ് കുമാർ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ, ജില്ലാ എംപവർമെന്റ് ഓഫീസർ ലക്ഷ്മി പ്രസാദ്, മാലിന്യമുക്ത കേരളം ജില്ലാ കോ-ഓർഡിനേറ്റർ ടി.പി. ശ്രീ ശങ്കർ, ജനപ്രതിനിധികൾ, വിവിധ മേഖലകളിൽനിന്നുള്ളവർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.