കോട്ടയം : ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ടു പോകാൻ ശ്രമം, 65കാരനെ നാട്ടുകാർ ചേർന്ന് പിടികൂടി. തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടിയത്. ഈരാറ്റുപേട്ട മറ്റക്കാട് സ്വദേശി ഇബ്രാഹിം ആണ് പിടിയിലയത്. ഇയാളെ ഈരാറ്റുപേട്ട പോലീസിന് കൈമാറി. ജൂൺ പത്ത് ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്. ഇന്ന് ഇവിടെയെത്തി മടങ്ങുമ്പോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു പ്രതി. കുട്ടിയെ ഇയാളുടെ ഇരുചക്രവാഹനത്തില്‍ കയറ്റി  സമീപത്തെ കലുങ്കിനടിയിലേക്ക് കയറ്റാന്‍ ശ്രമിക്കുമ്പോള്‍ നാട്ടുകാര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു.


ALSO READ : Theft : മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ; തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ നിന്നും എട്ടര പവൻ സ്വർണം മോഷണം പോയി


അതേസമയം തൃശൂരിൽ അമ്മയ്ക്കും സഹോദരിക്കും ഉറക്ക ഗുളിക നല്‍കിയ ശേഷം മാനസികക്ഷമത കുറവുള്ള പെൺകുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ വയോധികന് ജീവപര്യന്തം വിധിച്ചു കോടതി. പുതുശേരി സ്വദേശി അജിതനെ കുന്ദംകുളം പോക്സോ കോടതിയാണ് ജീവപര്യന്തം നൽകി ശിക്ഷിച്ചത്.


2017ലാണ് സംഭവം നടന്ന കേസിലാണ് കുന്ദംകുളം പോക്സോ കോടതിയുടെ വിധി. അന്ന് 15-കാരിയായ പെൺകുട്ടിയെ വീടിന്റെ സമീപത്തുള്ള ശുചിമുറിയിൽ വച്ചായിരുന്നു ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്.  കുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നൽകി മയക്കിയതിന് ശേഷമായിരുന്നു ഇയാൾ ഉപദ്രവിച്ചത്.  മാത്രമല്ല കുറ്റകൃത്യം പ്രതി വീണ്ടും ആവർത്തിക്കുകയുമുണ്ടായി.  


പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ മരണാന്തര ചടങ്ങിനിടെ ഇയാള്‍ തന്നെ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതിനെ തുടർന്ന് കുന്ദംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കോടതി നിരവധി വകുപ്പുകൾ പരി​ഗണിച്ചശേഷമാണ് ശിക്ഷാ വിധി പുറപ്പെടുവിച്ചത്.  നേരത്തെ  ഇതേ പെണ്‍കുട്ടിയുടെ മറ്റൊരു സഹോദരിയെ പീഡിപ്പിച്ച കേസില്‍ ഇരട്ട ജീവപര്യന്തം ലഭിച്ച് ജയിലില്‍ കഴിയവെയാണ് പ്രതിയായ അജിതനെ വീണ്ടും കോടതി ശിക്ഷിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.