പാലാ: വീട്ടിൽ അതിക്രമിച്ചു കയറുകയും വീട്ടമ്മയെ കടന്നു പിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. പയപ്പാർ ഭാഗത്ത് വട്ടമറ്റത്തിൽ വീട്ടിൽ റോയി ജോർജ്ജ് (40) എന്നയാളെയാണ് പാലാ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസമാണ് സംഭവം. ഇയാള്‍ രാത്രി പാലാ സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ കടന്ന് പിടിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. വീട്ടമ്മ ഇതിനെ ശക്താമായി എതിർക്കുകയും ബഹളം വെക്കുകയും ചെയ്തതതോടെ ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.


ALSO READ : Rape Case: മധ്യപ്രദേശിൽ 12കാരി കൂട്ടബലാത്സം​ഗത്തിനിരയായി; മൂന്ന് പേർ പിടിയിൽ


വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന്, പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ്.എച്ച്. കെ.പി ടോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.