കോട്ടയം: പൊട്ടലില്ലാത്ത കാലിൽ പ്ലാസ്റ്റർ ഇട്ടതിനെ തുടർന്ന് വിദ്യാർഥിയുടെ കാലിൽ വൃണമായതായി പരാതി. കോട്ടയം ജില്ലാ ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. തിരുവഞ്ചൂർ സ്വദേശി കളപ്പുരക്കൽ അജിയുടെ മകനും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ ജോർജിൻ കെ അജിയുടെ കാലിലാണ് വലിയ വൃണം ഉണ്ടായത്. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുട്ടിയുടെ കുടുംബം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ മെയ് മാസം രണ്ടാം തിയതിയാണ് ഫുട്ബോൾ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെ തുടർന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ  വലതു കാലിന്റെ പൊത്തയിൽ നീരുണ്ടായിരുന്നു. ഇതോടെ X- Ray എടുക്കാൻ ഡോക്ടർ നിർദേശിച്ചു. പിന്നീട് പൊട്ടലുണ്ടെന്ന് പറഞ് മുട്ടിനു താഴേക്ക് പൂർണ്ണമായി പ്ലാസ്റ്റർ ഇടുകയായിരുന്നു.ഏതാനും ദിവസങ്ങൾക്ക് ശേഷം കുട്ടിക്ക് കാലിൽ  കഠിനമായ വേദന അനുഭവപ്പെടുകയും കാലിൽ നിന്നും രക്തം വരുകയും ചെയ്തതോടെയാണ് വീണ്ടും ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.


Also Read: കാൽ കിലോ കഞ്ചാവുമായി സിനിമയിലെ അസിസ്റ്റന്‍റ് ക്യാമറാമാൻ അറസ്റ്റിൽ


എന്നാൽ അന്ന് കുട്ടിയെ പരിശോധിക്കാൻ പോലും ഡോക്ടർമാർ തയ്യാറായില്ല എന്നും  പിതാവ് ആരോപിക്കുന്നു. പിന്നാലെ  കോട്ടയത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്   കാലിൽ ഇട്ടിരുന്ന പ്ലാസ്റ്റർ മാറ്റി പരിശോധിച്ചപ്പോഴാണ് കാലിൽ വലിയ വൃണം ഉണ്ടായതായി കണ്ടെത്തിയത്.


പിന്നീട് 15 ദിവസത്തോളം അവിടെ ചികിത്സയിൽ കഴിയേണ്ടി വന്നു.  ജില്ലാ ആശുപത്രിയിൽ നിന്നും എടുത്ത X- Ray പരിശോധിച്ച ശേഷം കാലിൽ പൊട്ടലില്ല എന്നാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചത്. സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറുടെ അനാസ്ഥയാണ് തന്റെ മകനെ ഈ അവസ്ഥയിലേക്ക് എത്തിച്ചത് എന്ന് അജി ആരോപിക്കുന്നു. ഇത് ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രിക്കടക്കം പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.