Tomato Price Today: തക്കാളി വിലയിൽ വീണ്ടും കുതിച്ചുകയറ്റം; വില 200ലേക്ക്
Tomato Price Hike: 180 രൂപയാണ് ഒരു കിലോ തക്കാളിയുടെ ചില്ലറ വിപണിയിലെ വില. വരും ദിവസങ്ങളിലും വില കൂടുമെന്ന സൂചനകളാണുള്ളത്.
കോട്ടയം: അടുക്കള ബജറ്റിന്റെ താളം തെറ്റിച്ച് തക്കാളി വിലയിൽ വീണ്ടും കുതിച്ചുകയറ്റം. ഭക്ഷണം ഒരുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന പച്ചക്കറി ഉത്പന്നമാണ് തക്കാളി. 180 രൂപയാണ് ഒരു കിലോ തക്കാളിയുടെ ചില്ലറ വിപണിയിലെ വില. വരും ദിവസങ്ങളിലും വില കൂടുമെന്ന സൂചനകളാണുള്ളത്.
തക്കാളിയുടെ ലഭ്യതക്കുറവാണ് വില വർദ്ധനവിന് കാരണം. ജൂലൈ, ഓഗസ്റ്റ്, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് തക്കാളി ഉത്പദാനം ഏറ്റവും കുറയുന്നത്. ഇത് വരും ദിനങ്ങളിലും തക്കാളി വില ഉയരാൻ കാരണമാകും. ജൂണിൽ 30, 40 രൂപയായിരുന്നു തക്കാളിയുടെ വില. എന്നാൽ, ജൂലൈ ആദ്യവാരത്തോടെ വിലക്കയറ്റം ആരംഭിച്ചു.
ALSO READ: Tomato Price: തക്കാളി പഴേ തക്കാളിയല്ല..കാവലിനൊക്കെ ആളായി; 1 മൊബൈൽ വാങ്ങിയാൽ 2 കിലോ തക്കാളി ഫ്രീ
അന്യസംസ്ഥാനങ്ങളിൽ നിന്നാണ് സംസ്ഥാനത്തെ വിപണിയിലേക്ക് തക്കാളി എത്തിക്കുന്നത്. മഴയും പ്രളയവും കൃഷി നാശത്തിന് ഇടയാക്കി. പ്രതികൂല കാലാവസ്ഥ ഇറക്കുമതിയെയും ബാധിച്ചു. മഴക്കാലത്ത് തക്കാളി ചെടികൾ വയ്ക്കാനും സാധിക്കില്ല. ഓണം കൂടെ അടുക്കുന്നതോടെ, വിലയിൽ ഇനിയും വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോട്ടയത്തേക്ക് ബാംഗ്ലൂരിലെ ഓസൂരിൽ നിന്നാണ് നിലവിൽ തക്കാളി ഇറക്കുമതി ചെയ്യുന്നത്. പ്രാദേശിക മേഖലയിൽ നിന്ന് പരിമിതമായാണ് തക്കാളി വിപണിയിലേക്കെത്തുന്നത്. മുൻപ് 40 ബോക്‌സ് തക്കാളി ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 25 ബോക്‌സ് മാത്രമാണ് ലഭിക്കുന്നതെന്ന് മാർക്കറ്റിലെ ഹോൾസെയിൽ വ്യാപാരികൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...