Nipah virus: നിപയിൽ ആശ്വാസ വാർത്ത; പരിശോധനക്കയച്ച 42 സാമ്പിളുകള്‍ കൂടി നെഗറ്റീവ്, ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതി
Nipah Cases in Kerala: സംസ്ഥാനത്തെ നിപ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ലന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
കോഴിക്കോട്: നിപ വൈറസ് ബാധിച്ചതായി സംശയിച്ചിരുന്ന പരിശോധനക്കയച്ച 42 സാംമ്പിളുകള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഹൈ റിസ്ക് പട്ടികയിൽപ്പെടുന്ന 42 പേരുടെ ഫലമാണ് നെഗറ്റീവായത്. ഇനി 39 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. സമ്പർക്ക പട്ടികയിൽ വ്യക്തത ലഭിക്കുന്നതിന് രോഗികളുടെ ഫോൺ വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കും.
ഇതിനായി പോലീസിന്റെ സഹായം തേടുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. സംസ്ഥാനത്തെ നിപ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ലന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
നിലവിൽ നാല് ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇന്നലെ അഞ്ച് പേരെ കൂടി രോഗ ലക്ഷണങ്ങളടെ ഐസോലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതുവരെ 181 സാമ്പിളുകൾ പരിശോധിച്ചു.
ജാനകിക്കാട്ടിൽ പന്നി ചത്ത സംഭവത്തെക്കുറിച്ച് പരിശോധിക്കുന്നുണ്ട്. ശനിയാഴ്ച നൂറോളം സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്താനാണ് ശ്രമിക്കുന്നത്. ഹൈ റിസ്കിൽ ഉൾപ്പെടുന്ന ലക്ഷണങ്ങളുള്ള എല്ലാവരുടേയും സാമ്പിളുകൾ എടുക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...