കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത നിർദേശം നൽകി. കോഴിക്കോട് ജില്ലയില്‍ മരിച്ച രണ്ട് പേർക്കും സമ്പർക്കത്തിലുണ്ടായിരുന്ന രണ്ട് പേർക്കുമാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമ്പത് വയസുകാരനും നിപ സ്ഥിരീകരിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടിയുടെ ആരോ​ഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. 127 ആരോഗ്യപ്രവർത്തകരടക്കം 168 പേരാണ് നിപ ബാധിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കുകയും കണ്ടെയ്ൻമെന്റ് മേഖലകൾ പ്രഖ്യാപിക്കുകയും ചെയ്തു.


കണ്ടെയ്ൻമെന്റ് മേഖലകള്‍


ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14,15 വാർഡുകൾ


മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14 വാർഡുകൾ


തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് - 1,2,20 വാർഡുകൾ


കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3,4,5,6,7,8,9,10 വാർഡുകൾ


കായക്കൊടി ഗ്രാമപഞ്ചായത്ത് - 5,6,7,8,9 വാർഡുകൾ


വില്യപ്പളളി ഗ്രാമപഞ്ചായത്ത് - 6,7 വാർഡുകൾ


കാവിലും പാറ ഗ്രാമപഞ്ചായത്ത് - 2,10,11,12,13,14,15,16 വാർഡുകൾ


കണ്ടെയ്ൻമെന്റ് മേഖലകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല. കണ്ടെയ്ൻമെന്റ് മേഖലകളായി പ്രഖ്യാപിച്ച വാർഡുകളിൽ കർശനമായ നിയന്ത്രണം ഉണ്ടായിരിക്കും. ഇക്കാര്യം പോലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പാക്കേണ്ടതാണ്.


ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമേ അനുവദനീയമായിരിക്കുകയുള്ളൂ. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഇവയുടെ പ്രവർത്തന സമയം. മെഡിക്കൽ ഷോപ്പുകൾക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധി ബാധകമല്ല.


ALSO READ: Nipah virus: സംസ്ഥാനത്ത് വീണ്ടും നിപ; ജാ​ഗ്രത നിർദേശം നൽകി മുഖ്യമന്ത്രി


തദ്ദേശസ്വയംഭരണ സ്ഥാപനം/ വില്ലേജ് ഓഫീസ് എന്നിവ മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടതാണ്. സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖല- ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് പരമാവധി കുറച്ച് ഓൺലൈൻ സേവനങ്ങൾ വർധിപ്പിക്കണം.


കണ്ടെയ്ൻമെന്റ് മേഖലകളായി പ്രഖ്യാപിച്ച വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്തരുത്. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകേണ്ടതാണ്. കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കണം. മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.