തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാ​ഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹചര്യത്തെ ജാഗ്രതയോടെ നേരിടണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പോലീസിന്റെയും ആരോഗ്യവകുപ്പിൻ്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:


കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. രണ്ടു പേർ രോഗബാധ കാരണം മരണമടഞ്ഞു. 4 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചതിൽ 2 പേർക്ക് നിപ പോസിറ്റീവും 2 പേർക്ക് നിപ നെഗറ്റീവുമാണ്. നിപ രോഗബാധയെ പ്രതിരോധിക്കുകയും ഫലപ്രദമായി മറികടക്കുകയും ചെയ്തവരാണ് നമ്മൾ. ഭയപ്പെടുകയല്ല, മറിച്ച് ജാഗ്രതയോടെ ഈ സാഹചര്യത്തെ നേരിടുകയാണ് വേണ്ടത്. ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും നിയന്ത്രണങ്ങളോട് പൂർണ്ണമായി സഹകരിക്കാനും ഏവരും തയ്യാറാകണം.


Kozhikode Nipah : മരിച്ച രണ്ട് പേർക്കുൾപ്പെടെ നാല് പേർക്ക് നിപ; കോഴിക്കോട് വൈറസ് ബാധ സ്ഥിരീകിച്ച് ആരോഗ്യമന്ത്രി


കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ആകെ നാല് പോസിറ്റീവ് കേസുകൾ കോഴിക്കോട് സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചു. വൈറസ് ബാധ മരിച്ച രണ്ട് പേർക്ക് പുറമെ ചികിത്സയിലുള്ള രണ്ട് പേർക്കും നിപ സ്ഥിരീകരിച്ചിരിക്കുന്നത്. പൂനെയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധന ഫലം ലഭിച്ചതിന് പിന്നാലെ മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.


കോഴിക്കോട് നിപ ബാധിതരുടെ സമ്പർക്കപ്പട്ടികയിൽ 168 പേരാണുള്ളത്. ആദ്യ രോഗിയുമായി 158 പേരാണ് സമ്പർക്കത്തിൽ പെട്ടിട്ടുള്ളത്. ഇതിൽ 127 പേർ ആരോഗ്യ പ്രവർത്തകരാണ്. നിപ ബാധ സ്ഥിരീകരിച്ചതോടെ കേന്ദ്രസംഘം ബുധനാഴ്ച എത്തും. ഇവർക്ക് പുറമെ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ ലാബ് യൂണിറ്റും ചെന്നൈ ഐ സി എം ആറിലെ സംഘവും സംസ്ഥാനത്തെത്തുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.