കോഴിക്കോട്: നാദാപുരം ​ഗവ. താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റം. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. ഇന്നലെ, ജൂലൈ 11 രാത്രി 12 മണിയോടെയാണ് സംഭവം. ചെവി അടഞ്ഞുവെന്ന് പറ‍ഞ്ഞാണ് രണ്ട് പേർ വന്നത്. വയനാട്ടിൽ നിന്നാണ് വരുന്നതെന്നായിരുന്നു ഇവർ ഡോക്ടറോട് പറഞ്ഞത്. കുറ്റ്യാടി ആശുപത്രിയിൽ കാണിച്ചുവെങ്കിലും മരുന്ന് ലഭിച്ചില്ലെന്നും ഇവർ പറഞ്ഞിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് ഇതിൽ ഒരാൾക്ക് ഡോക്ടർ മരുന്നിനെഴുതുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് നെബുലൈസേഷൻ നൽകുകയും ചെയ്തു. ഇതിനിടെ, കൂടെ ഉണ്ടായിരുന്നയാൾ തന്റെയും ചെവി അടഞ്ഞുവെന്നും മരുന്ന് നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഒപി ടിക്കറ്റെടുക്കാതെ മരുന്ന് നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഇവർ നഴ്സ്മാരോട് തട്ടിക്കയറുകയായിരുന്നു. രോ​ഗികളുടെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടുപേർ ബഹളം തുടങ്ങിയതോടെ ഡോക്ടറും എത്തി. പിന്നീട് ഇവർ അസഭ്യം പറയുകയും ഡോ. ഭരത് കൃഷ്ണയെ പിടിച്ച് തള്ളുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. നാദാപുരം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.