Crime: മുഖംമൂടിയിട്ടെത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; സംഭവം കുറ്റ്യാടിയിൽ
കുറ്റ്യാടി കക്കട്ടിൽ വിവാഹിതയായ 22കാരിക്ക് നേരെയാണ് പീഢനശ്രമമുണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ ആൾ യുവതിയുടെ കിടപ്പുമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കോഴിക്കോട്: അർധരാത്രി മുഖം മൂടിയിട്ടെത്തി വീട്ടിൽ കയറിയയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. ഇന്നലെ രാത്രിയാണ് സംഭവം. കുറ്റ്യാടി കക്കട്ടിൽ വിവാഹിതയായ 22കാരിക്ക് നേരെയാണ് പീഢനശ്രമമുണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ ആൾ യുവതിയുടെ കിടപ്പുമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വീടിന്റെ ടെറസിൽ നിന്നുള്ള കതക് വഴിയാണ് ഇയാൾ വീടിനകത്തേയ്ക്ക് കടന്നത്.
യുവതി കയ്യിൽ കടിച്ചതോടെ ആൾ ഇറങ്ങിയോടുകയായിരുന്നു. മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചില്ല. കുറ്റ്യാടി പോലീസിൽ പരാതി നൽകുമെന്ന് യുവതി അറിയിച്ചു. ഭർത്താവ് ഗൾഫിലാണ്. സംഭവ സമയം കുട്ടിയും ഭർത്താവിന്റെ അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
Crime: പ്രായപൂർത്തിയാകത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക ചേഷ്ട; യുവാവ് പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗിക ചേഷ്ടകൾ കാണിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ആറുകാണി അണമുഖം സ്വദേശി സനു രാജൻ (30) ആണ് പിടിയിലായത്. സ്വകാര്യ ആശുപത്രിയിൽ ഓട്ടം എടുക്കാൻ പോയി മടങ്ങവെ വീരണകാവിന് സമീപമാണ് സംഭവം. ഒറ്റയ്ക്ക് പോകുകയായിരുന്ന പെൺകുട്ടിയുടെ അടുത്തെത്തിയ പ്രതി പെൺകുട്ടിയോട് ഓട്ടോയിൽ കയറാൻ ആവശ്യപ്പെടുകയും പെൺകുട്ടി വിസമ്മതിച്ചപ്പോൾ ലൈംഗിക ചേഷ്ടകൾ കാട്ടി പിന്നാലെ പോവുകയുമായിരുന്നു.
ഭയന്നുപോയ പെൺകുട്ടി ഓടി ബന്ധുവിന്റെ വീട്ടിൽ അഭയം പ്രാപിച്ചു. തുടർന്ന് പെൺകുട്ടിയുടെ അച്ഛനെ വിവരം അറിയിക്കുകയും അച്ഛൻ സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെടുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് വാഹനത്തെയും പ്രതിയെയും കണ്ടെത്താൻ കഴിഞ്ഞത്. വട്ടപ്പാറ രജിസ്ട്രേഷനിൽ ഉള്ളതാണ് ഓട്ടോ എന്ന് തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായകമായത് എന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...