തിരുവനന്തപുരം: പേപ്പാറഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടൂർ വാലിപ്പറ സ്വദേശി പ്രവീണിന്റെ( 26) മൃതദേഹം ആണ് കണ്ടെത്തിയത്. രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ രാത്രി ഏഴ് മണിയോട് കൂടി ആണ് പ്രവീണിനെ കാണാതായത്. പേപ്പാറ ഡാമിന് സമീപം പാറമടയിലെ കയത്തിൽപ്പെടുകയായിരുന്നു പ്രവീൺ. മൃതദേഹം വിതുര ആശുപത്രിയിലേക്ക് മാറ്റി.


COMMERCIAL BREAK
SCROLL TO CONTINUE READING

കോട്ടൂർ മുളമൂട് സ്വദേശികളായ സുരേഷ്, ശരത്, രതീഷ് എന്നിവർ മീൻ പിടിക്കാനായി പോകുമ്പോൾ മാങ്കോട് ഭാ​ഗത്ത് നിന്നും പ്രവീണും ഇവർക്കൊപ്പം കയറി. മദ്യലഹരിയിൽ ആയതിനാൽ സ്കൂട്ടറിൽ നിന്നും പ്രവീണിനോട് ഇറങ്ങാൻ പറഞ്ഞെങ്കിലും ഇയാൾക്കൂട്ടാക്കിയില്ലന്ന് ഒപ്പം ഉണ്ടായിരുന്ന സുരേഷ് പറഞ്ഞു. മീൻ പിടിച്ചു കഴിഞ്ഞ ശേഷം തിരികെ മടങ്ങുന്ന സമയത്ത് പ്രവീൺ ഡാമിൽ ഇറങ്ങി നീന്തുകയായിരുന്നു. നീന്തി മറുഭാഗത്ത് എത്തുന്നതിന് മുന്നേ ഇയാൾ  വെള്ളതിൽ താഴ്ന്നു പോയി. ഒപ്പം ഉണ്ടായിരുന്നവർ ഡാമിലിറങ്ങി രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.