കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിൽ മാതൃകാഭരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. വാ​ഗ്ദാനങ്ങൾ നടപ്പാക്കിയതിനാൽ ജനങ്ങൾ തുടർ ഭരണം നൽകിയെന്നും പിണറായി വിജയൻ ന്യൂയോർക്കിൽ പറഞ്ഞു. ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടൈംസ് സ്ക്വയറിലെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിവിധ വികസന പ്രവർത്തനങ്ങളെ കുറിച്ചും ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ പിണറായി വിജയൻ പ്രസം​ഗിച്ചു. കെ റെയിൽ പദ്ധതി യാഥാർഥ്യമാക്കും. പദ്ധതി ഇന്നല്ലെങ്കിൽ നാളെ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വന്ദേഭാരത് ട്രെയിനിന്റെ വരവോടെ അതിവേഗ ട്രെയിനിന്റെ ആവശ്യകത ആളുകൾക്ക് മനസ്സിലായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



കെ റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിക്കാനുള്ള ശ്രമം തുടരുകയാണ്. കെ റെയിലിനെ അട്ടിമറിക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ട്. സിൽവർ ലൈനിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിൽ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാലാണ് കെ റെയിൽ ഇപ്പോൾ യാഥാർഥ്യമാവാത്തതെന്നും എന്നാൽ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.


മുഖ്യമന്ത്രിക്ക് പുറമെ ധനമന്ത്രി കെഎൻ ബാലഗോപാൽ, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വി.പി ജോയ് എന്നിവരും ലോക കേരള സഭ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അമേരിക്കയിലെ മലയാളി നിക്ഷേപകർ, പ്രമുഖ മലയാളി വ്യവസായികൾ, ഐടി വിദഗ്ധർ, വിദ്യാർഥികൾ, വനിത സംരംഭകർ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തുകയാണ്. 14ന് മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയിലെ ഹവാനയിലേക്ക് തിരിക്കും. 15,16 തിയതികളിൽ ഹവാനയിലെ വിവിധ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.