നവകേരള സൃഷ്ടിക്കായി പൊതുജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളിലെ യുവജനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്ന മുഖാമുഖം പരിപാടി നാളെ  തിരുവനന്തപുരത്ത്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന മുഖാമുഖത്തിൽ സമൂഹത്തിന്റെ നാനാതുറകളെ പ്രതിനിധീകരിക്കുന്ന യുവജനങ്ങൾ മുഖ്യമന്ത്രിയുമായി സംവദിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

നവകേരള സദസിന്റെ തുടർച്ചയായാണ് വിവിധ ജില്ലകളിൽ വിദ്യാർഥികൾ, യുവജനങ്ങൾ, മഹിളകൾ, സാംസ്കാരിക പ്രവർത്തകർ, ആദിവാസി-ദളിത് വിഭാഗക്കാർ, ഭിന്നശേഷിക്കാർ, പെൻഷനേഴ്സ്, വയോജനങ്ങൾ, വിവിധ തൊഴിൽ മേഖലകളിലുള്ളവർ, കാർഷിക മേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നത്. നവകേരള സൃഷ്ടിയിൽ കാര്യക്ഷമമായ സംഭാവന നൽകുന്നവരാക്കി സംസ്ഥാനത്തെ യുവജനങ്ങളെ മാറ്റിത്തീർക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇന്നു യുവജനങ്ങളുമായി മുഖാമുഖം നടത്തുന്നത്.


മുഖാമുഖത്തിനുള്ള രജിസ്ട്രേഷൻ രാവിലെ എട്ടിന് ആരംഭിക്കും. 9.30ന് മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. 10.15 മുതൽ യുവജനങ്ങൾ മുഖ്യമന്ത്രിയുമായി സംവദിക്കും. തുടർന്ന് ചോദ്യങ്ങൾക്കും ആശയ, നിർദേശങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകും. മന്ത്രിമാരായ വി. ശിവൻകുട്ടി, വി. അബ്ദുറഹിമാൻ, ജി.ആർ. അനിൽ, എ.എ. റഹീം എംപി, മേയർ ആര്യ രാജേന്ദ്രൻ, വി.കെ. പ്രശാന്ത്  എം.എൽ.എ, കായിക, യുവജനകാര്യ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി രാവിലെ 8.30ന് രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന ഫ്യൂഷനുമുണ്ടാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.