തിരുവനന്തപുരം: ആശങ്കയയുർത്തി സംസ്ഥാനത്ത് വീണ്ടും പനിമരണങ്ങൾ. പത്തനംതിട്ടയിൽ  രണ്ടു പേരും തിരുവനന്തപുരത്ത് ഒരാളും പനി ബാധിച്ച് മരിച്ചു. പത്തനംതിട്ടയിൽ രണ്ട് സ്ത്രീകളും തിരുവനന്തപുരത്ത് യുവാവുമാണ് പനി ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കളക്ടർമാരുടെ യോഗം ചേർന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പത്തനംതിട്ട ജില്ലയിലെ അടൂരിലും ഏഴംകുളത്തുമായി പനി ബാധിച്ച് ചികിത്സയിലിരുന്ന സത്രീകളാണ് മരിച്ചത്. ഇളമ്പളളിൽ പദ്മാലയത്തിൽ ചെല്ലമ്മ, ഏഴംകുളം സ്വദേശിനി ആര്യ എന്നിവരാണ് മരിച്ചത്. ചെല്ലമ്മ മൂന്ന് ദിവസമായി പള്ളിക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് ചെല്ലമ്മ മരിച്ചത്.


അവശനിലയിലായിരുന്ന ആര്യയെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലറ സ്വദേശിയായ ഇരുപത്തിയാറുകാരൻ അർജുനാണ് പനിബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പകർച്ചപ്പനി പ്രതിരോധം ശക്തമാക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ്, റവന്യൂ മന്ത്രി കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ  കഴിഞ്ഞ ദിവസം ജില്ലാ കളക്ടർമാർ യോഗം ചേർന്നിരുന്നു.


ALSO READ: ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യം: ആരോഗ്യമന്ത്രി


കളക്ടർമാർ എംഎൽഎമാരുടെ യോഗം വിളിച്ച് ജില്ല കേന്ദ്രീകരിച്ചുളള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികളുടെ യോഗവും കളക്ടർമാർ വിളിക്കും. ഡെങ്കിപ്രതിരോധത്തിന്‍റെ ഭാഗമായി ഉറവിടനശീകരണം ശക്തിപ്പെടുത്തും. വരുന്ന ആഴ്ചകളിൽ വെളളി, ശനി, ഞായർ ദിവസങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം.


കൊതുകു നശീകരണത്തിനുളള ഫോഗ്ഗിംഗ് ശാസ്ത്രീയമായി നടപ്പാക്കും. എലിപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി തൊഴിലുറപ്പു തൊഴിലാളികൾ, ക്ഷീരകർഷകർ തുടങ്ങിയവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശമുണ്ട്. പനി ബാധിച്ചതായി സംശയം തോന്നിയാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.