തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. നാല് മത്സ്യതൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധന തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. രാവിലെ ആറ് മണിയോടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. കടയ്ക്കാവൂർ സ്വദേശി ജോയിയുടെ ക്രൈസ്റ്റ് കിംഗ് എന്ന വള്ളമാണ് മറിഞ്ഞത്. ശക്തമായ തിരയിൽ വള്ളം ഒഴുകിപ്പോയി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ കനത്ത മഴയാണ്. ഹരിപ്പാടും കരുവാറ്റയും ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന ഇടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. ചേർത്തല നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.


ALSO READ: Kerala Rain Alert: സംസ്ഥാനത്ത് അതിതീവ്ര മഴ: 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


സംസ്ഥാനത്ത് കനത്ത മഴയിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കാളികുളത്ത് തെങ്ങ് വീണ് കട തകർന്നു. തൃശൂർ പെരിങ്ങാവിൽ വൻമരം കടപുഴകി വീണ് ഷൊർണൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകൾ താഴെ വീണു. പത്തനംതിട്ടയിൽ അരയാഞ്ഞിലിമൺ, കുറുമ്പൻമൂഴി ക്രോസ് വേകൾ മുങ്ങി. നിരണത്ത് ശക്തമായ കാറ്റിൽ തെങ്ങ് വീണ് നിരണം സ്വദേശി ഷാജിയുടെ പശു ചത്തു.


വൈക്കം വെച്ചൂരിൽ ശക്തമായ മഴയിൽ വീട് ഇടിഞ്ഞു വീണു. ആർക്കും പരിക്കില്ല. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട കളക്ടറേറ്റിലും താലൂക്ക് ഓഫീസിലും കൺട്രോൾ റൂമുകൾ തുറന്നു. ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ ടോൾ ഫ്രീ നമ്പർ 1077ൽ ബന്ധപ്പെടാം. ദേശീയ ദുരന്ത നിവാരണ സേനയുടെ 25 പേരടങ്ങുന്ന സംഘം പത്തനംതിട്ട ജില്ലയിൽ എത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.