Food Poisoning: അമ്പൂരിയിൽ ഭക്ഷ്യവിഷബാധ; 13 പേർ ചികിത്സയിൽ, ബേക്കറി സീൽ ചെയ്തു
അമ്പൂരിയിലെ സാൻജോ ബേക്കറിയിൽ നിന്നുമാണ് ഇവർ കഴിഞ്ഞ ദിവസം ചിക്കൻറോളും ബർഗറും വാങ്ങി കഴിച്ചത്.
തിരുവനന്തപുരം: അമ്പൂരിയിൽ ബേക്കറിയിൽ നിന്നുള്ള ഭക്ഷ്യസാധനങ്ങൾ കഴിച്ച 13 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. എല്ലാവരും ആശുപത്രിയിൽ ചികിത്സതേടി. ഇതിൽ എട്ടു പേർ അമ്പൂരിലെ സ്വകാര്യ ആശുപത്രിയിലും ബാക്കിയുള്ളവർ കാരക്കോണത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി ചികിത്സയിൽ തുടരുന്നു.
കൂട്ടപ്പൂ വട്ടക്കുടി വീട്ടിൽ ശ്രീധരൻനായർ, ഐശ്വര്യ, ഹരികൃഷ്ണൻ, അമ്പൂരി തട്ടാമുക്ക് തുരുത്തേൽ ഏലമിൽ സണ്ണി ജോസഫ്, ലീറ്റാ, അമ്പൂരി പാലക്കാട്ടു ഹൗസിൽ സിൽവി, എൽസ മറിയ ഫെബിൻ, തുടിയാംകോണം വെള്ളപള്ളി വീട്ടിൽ ലിസമ്മ, നോയൽ, അമ്പൂരി കുരുംകുറ്റിയാണിയിൽ സാന്റി ഷിജു, തട്ടാമുക്ക് കരിംപാണിയിൽ നീതു എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബേക്കറി ഉടമ സണ്ണി ജോസഫും ചികിത്സയിലാണ്.
Also Read: Karuvannur Bank Scam: അരവിന്ദാക്ഷന്‍റെയും ജിൽസിന്‍റെയും ജാമ്യാപേക്ഷ തള്ളി
അമ്പൂരിയിലെ സാൻജോ ബേക്കറിയിൽ നിന്നുമാണ് ഇവർ കഴിഞ്ഞ ദിവസം ചിക്കൻറോളും ബർഗറും വാങ്ങി കഴിച്ചത്. പിന്നീട് ഛർദിയും വയറിളക്കവും ഉണ്ടായതിനെത്തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടിയപ്പോഴാണ് ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷം ബേക്കറി സീൽ ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.