തിരുവനന്തപുരം: കഴക്കൂട്ടത്ത് ​ഗുണ്ടാ ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. വെഞ്ഞാറമ്മൂട് സ്വദേശി തൗഫീഖ് റഹ്മാനാണ് പരിക്കേറ്റത്. തൗഫീഖിന്റെ കൈയ്ക്കാണ് വെട്ടേറ്റത്. വെട്ടുകത്തി കൊണ്ട് കഴുത്തിൽ വെട്ടാൻ ശ്രമിക്കുന്നതിനിടെ തടഞ്ഞപ്പോഴാണ് കൈയിൽ വെട്ടേറ്റത്. ഇന്നലെ രാത്രി പതിനൊന്നരയോടെ കഴക്കൂട്ടം ജംഗ്ഷനിലെ കൽപ്പാത്തി ഹോട്ടലിലായിരുന്നു ആക്രമണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ കേസെടുത്ത കഴക്കൂട്ടം പൊലീസ് പ്രതികളെ ഉടൻ തന്നെ പിടികൂടി. കഴക്കൂട്ടം സ്വദേശി വിജീഷ് എന്ന സാത്തി, സഹോദരനായ വിനീഷ് എന്ന കിട്ടു എന്നിവരാണ് ആക്രമണം നടത്തിയത്. കഴക്കൂട്ടം തുമ്പ കഠിനംകുളം സ്റ്റേഷനുകളിൽ വധശ്രമമടക്കമുള്ള നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും. ഒരാഴ്ച മുൻപ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ടിരുന്നു. ഇത് തർക്കത്തിൽ കലാശിക്കുകയായിരുന്നു. ഇതിൻ്റെ വിരോധത്തിലാണ് തൊഫീഖിനെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. 


Kozhikode Robbery: സ്കൂട്ടർ തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി; സ്വർണ വ്യാപാരിയിൽ നിന്ന് 2 കിലോ സ്വർണം കവർന്നതായി പരാതി


കോഴിക്കോട്: കൊടുവള്ളിയിൽ സ്കൂട്ടർ യാത്രികനെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്നാണ് സ്വർണം കവർന്നത്. രണ്ട് കിലോഗ്രാം സ്വർണം ഇയാളിൽ നിന്ന് കവർന്നതായാണ് പരാതി. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കൊടുവള്ളി - ഓമശ്ശേരി റോഡിൽ ഒതയോത്ത് മുത്തമ്പലത്ത് വെച്ചാണ് സംഭവം. 


രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബൈജുവിനെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നുവെന്നാണ് ബൈജുവിന്റെ പരാതി. സ്വർണപ്പണി കൂടി ചെയ്യുന്നതിനാൽ മറ്റ് പലരുടെയും കൂടി സ്വർണം തന്റെ കൈവശം ഉണ്ടായിരുന്നതായി ബൈജു പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.