തിരുവനന്തപുരം : തലസ്ഥാനത്തെ മൃഗശാലയിൽ നിന്നും ഹനുമാൻ കുരങ്ങ് ചാടിപ്പോയി. തിരുവനന്തപുരം മൃഗശാലയിൽ പുതുതായി എത്തിച്ച ഹനുമാൻ കുരങ്ങാണ് ചാടിപ്പോയത്. ആക്രമ സ്വഭാവുള്ള കുരങ്ങാണ് ചാടിപ്പോയതെന്ന മൃഗശാല അധികൃതർ അറിയിച്ചു. നന്തകോട് ഭാഗത്ത് കുരങ്ങ് ഉണ്ടെന്നാണ് വിവരം. രാത്രി വൈകിയും തിരച്ചിൽ നടത്തി കുരങ്ങിനെ പിടികൂടാനാണ് മൃഗശാല അധികൃതരുടെ ശ്രമം.


COMMERCIAL BREAK
SCROLL TO CONTINUE READING

നാളെ കഴിഞ്ഞ് പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകരെ കാണിക്കുന്നതിന് മൃഗശാല തയ്യാറെടുക്കുന്ന വേളയിലാണ് കുരങ്ങ് കൂട്ടിൽ നിന്നും ചാടിപോകുന്നത്. കൂട് തുറക്കുന്ന സമയത്തുണ്ടായ ശ്രദ്ധക്കുറവാണ് കുരങ്ങ് ചാടി പോകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.