Gray Langur: തിരിച്ചെത്തിയിട്ടും,ഹനുമാൻ കുരങ്ങ് കൂട്ടിലെത്തിയില്ല; ഇരിപ്പ് ആഞ്ഞിലി മരത്തിൽ
മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് തിരിച്ചെത്തിയെങ്കിലും കൂട്ടിൽ കയറിയില്ല.ആഞ്ഞിലി മരത്തിന് മുകളിലാണ് ഹനുമാൻ കുരങ്ങ് ഉള്ളത്. കാട്ടുപോത്തിന്റെ കൂടിനടുത്താണ് ഹനുമാൻകുരങ്ങ് ഇരിപ്പ് ഉറപ്പിച്ചിട്ടുള്ളത്.
തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് തിരിച്ചെത്തിയെങ്കിലും കൂട്ടിൽ കയറിയില്ല.ആഞ്ഞിലി മരത്തിന് മുകളിലാണ് ഹനുമാൻ കുരങ്ങ് ഉള്ളത്. കാട്ടുപോത്തിന്റെ കൂടിനടുത്താണ് ഹനുമാൻകുരങ്ങ് ഇരിപ്പ് ഉറപ്പിച്ചിട്ടുള്ളത്.
ഇഷ്ടഭക്ഷണത്തോടൊപ്പം ഇണയെ കാണിച്ചിട്ടും ഹനുമാൻ കുരങ്ങ് മരത്തിന് മുകളിൽ നിന്നിറങ്ങിയിട്ടില്ല. അതിനിടയിൽ കഴിഞ്ഞദിവസം ഒരു നാടൻ കുരങ്ങ് മൃഗശാലയിൽ നിന്ന് ചാടി പോയിരുന്നു. എന്നാൽ ഏതു കുരങ്ങാണ് ചാടിപോയതെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
ഇത് ആക്രമണകാരിയല്ല എന്നാണ് അനൗദ്യോഗിക വിവരം.കുരങ്ങ് തനിയെ തിരിച്ചെത്തുമെന്നാണ് വിവരം.അമ്പലമുക്ക്, കുറവൻകോണം ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു
പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകരെ കാണിക്കുന്നതിന് മൃഗശാല തയ്യാറെടുക്കുന്ന വേളയിലാണ് കുരങ്ങ് കൂട്ടിൽ നിന്നും ചാടിപോകുന്നത്. കൂട് തുറക്കുന്ന സമയത്തുണ്ടായ ശ്രദ്ധക്കുറവാണ് കുരങ്ങ് ചാടി പോകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...