തിരുവനന്തുപുരം : ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന സാഹര്യത്തിൽ തലസ്ഥാനത്ത് ട്രാഫിക് നിയന്ത്രണമേർപ്പെടുത്തി പോലീസ്. ഉച്ചയ്ക്ക് മൂന്ന് മണി മുതൽ രാത്രി 11 മണി വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അറ്റിങ്ങൽ കഴക്കൂട്ടം ഭാഗങ്ങളിലേക്കും അവിടെ നിന്നും തിരിച്ചുമുള്ള പാതയിലാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ഒപ്പം മത്സരം കാണാൻ എത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലവും പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്ന് നവംബർ 26 കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം സംഘടിപ്പിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രാഫിക് നിയന്ത്രണങ്ങൾ


ആറ്റിങ്ങലിൽ നിന്ന് ശ്രീകാര്യത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ വെട്ടുറോഡ്-ചന്തവിള - കാട്ടായിക്കോണം - ചേങ്കോട്ടുകോണം - ചെമ്പഴന്തി - ശ്രീകാര്യം  വഴി പോകണം. ഇതേ  പാതയിലൂടെ വരുന്ന ചെറിയ വാഹനങ്ങൾ കഴക്കൂട്ടം ബൈപ്പാസ് റോഡിലൂടെ വന്ന് മുക്കോലയ്ക്കൽ-കുളത്തൂർ-മൺവിള - ചാവടിമുക്ക് വഴി പോകണം. 


കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ചാവടിമുക്കിൽനിന്ന് തിരിഞ്ഞ് എൻജിനിയറിംഗ് കോളേജ് - മൺവിള - കുളത്തൂർ - മുക്കോലയ്ക്കൽ വഴി പോകേണ്ടതാണ്. 


തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ ഉള്ളൂരിൽനിന്ന് തിരിഞ്ഞ് ആക്കുളം വഴി കുഴിവിള ബൈപ്പാസിലെത്തി പോകേണ്ടതാണ്.


ALSO READ : India vs Australia : വിജയം തുടരാൻ ഇന്ത്യ ഓസ്ട്രേലയിയ്ക്കെതിരെ കാര്യവട്ടത്ത് ഇറങ്ങും; ഹെഡും മാക്സ്വെലും ഇന്നിറങ്ങിയേക്കും


പാർക്കിംഗ് സ്ഥലങ്ങൾ.


- ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിംഗ് ഗ്രൗണ്ട്
- കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ്
- അമ്പലത്തിൻകര മുസ്ലിം ജമാഅത്ത് ഗ്രൗണ്ട്
- ഗവ: കോളേജ് കാര്യവട്ടം
- ബി.എഡ് സെന്റർ കാര്യവട്ടം
- എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്


കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുന്ന ആറാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് ഇന്നത്തേത്. കാര്യവട്ടത്ത് അരങ്ങേറിയ അഞ്ചിൽ നാല് മത്സരവും ഇന്ത്യ ജയിച്ചിരുന്നു. മൂന്ന് ടി20ക്കും രണ്ട് ഏകദിന മത്സരങ്ങൾക്കുമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇന്ത്യയുടെ രാജ്യാന്തര മത്സരത്തിന് വേദിയായിട്ടുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.