Crime: വിദ്യാർഥിയെ കാറിടിച്ച് കൊന്ന കേസ്; പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി
കൂടുതൽ അന്വേഷണത്തിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതിയുടെ നടപടി.
തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർഥിയെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയ രഞ്ജനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആറ് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. കാട്ടാക്കട കോടതിയുടേതാണ് നടപടി. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു. ഏഴ് ദിവസത്തേക്ക് ആണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്.
തമിഴ്നാട് അതിർത്തിയിൽ നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ പതിനൊന്നാം ദിവസമാണ് പ്രതി പ്രിയരഞ്ജൻ പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
Also Read: Nipah Updates: പുതിയ കേസുകളില്ല; പക്ഷേ, ജാഗ്രത തുടരണം; നിർദ്ദേശം നൽകി ആരോഗ്യമന്ത്രി
കുട്ടിയെ മനഃപൂർവം വാഹനമിടിച്ചതാണെന്ന് ബോധ്യപ്പെടുന്ന സിസിടിവി ദൃശ്യം ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. ക്ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതു മുതൽ ആദിശേഖറിനോട് പ്രതി പ്രിയരഞ്ജന് കടുത്ത വിരോധമുണ്ടായിരുന്നു എന്ന് മാതാപിതാക്കൾ മൊഴി നൽകിയിരുന്നു. കഴിഞ്ഞ 30നാണ് പൂവച്ചൽ സ്വദേശികളായ അരുണ്കുമാറിന്റെയും ഷീബയുടെയും മകൻ ആദിശേഖറിനെ പ്രിയ രഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയത്. ഒറ്റനോട്ടത്തിൽ അപകടമെന്ന് തോന്നുന്ന മരണം സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മനപൂർവ്വമുള്ള നരഹത്യയെന്ന കണ്ടെത്തലിലേക്ക് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...