തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് കല്ലാർ-മീൻമുട്ടിയിൽ വിനോദസഞ്ചാരികൾ കുടുങ്ങി. മീൻമുട്ടി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദഞ്ചാരികളാണ് കുടുങ്ങിയത്. മീൻമുട്ടി വനത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ചെറിയ തോട്ടിലെ വെള്ളം ഉയർന്ന് പാലത്തിന് മുകളിലൂടെ ഒഴുകാൻ തുടർന്നതോടെ വിനോദസഞ്ചാരികൾ മറുകരയിൽ കുടുങ്ങുകയായിരുന്നു. പിന്നീട് നീരൊഴുക്ക് കുറഞ്ഞതോടെ സഞ്ചാരികൾക്ക് സുരക്ഷിതമായ ഇടത്തേക്ക് മാറാൻ സാധിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

20തോളം വാഹനങ്ങളിൽ എത്തിയ വിനോദസഞ്ചാരികളാണ് മേഖലയിൽ കുടുങ്ങി കിടന്നത്. നാട്ടുകാരും ഗാർഡുകളും ചേർന്നാണ് ഇവരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയത്. രാവിലെ മുതൽ പ്രദേശത്ത് ചെറിയ തോതിലായിരുന്നു മഴ പെയ്തിരുന്നത്. എന്നാൽ വനത്തിനുള്ള ശക്തമായ മഴ പെയ്തതോടെയാണ് ചെറുതോടിലെ വെള്ളം ഉയർന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.