തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ 265 പുതിയ കോവിഡ് -19 അണുബാധകളും കോവിഡ് ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാവിലെ എട്ട് മണി വരെ രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്ത 328 കോവിഡ് കേസുകളിൽ 265 എണ്ണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 2,606 ആയി.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ, മൂന്ന് വർഷം മുമ്പ് കോവിഡ് ആരംഭിച്ചതിന് ശേഷം കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72,060 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചവരുടെയും ഡിസ്ചാർജ് ചെയ്തവരുടെയും എണ്ണം 275 ആയി.


ALSO READ: സംസ്ഥാനത്ത് കുതിച്ചുയർന്ന് കോവിഡ്; 300 പേർക്ക് രോഗബാധ, മൂന്ന് മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു


ഇതോടെ ഇതുവരെ രോ​ഗമുക്തി പ്രാപിച്ചവരുടെ എണ്ണം 68,37,689 ആയി ഉയർന്നു. സംസ്ഥാനത്ത് വ്യാഴാഴ്ച 300 പുതിയ കോവിഡ് -19 അണുബാധകളും കോവിഡ് മൂലം മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ചൊവ്വാഴ്ച പറഞ്ഞു.


കോവിഡ് കേസുകൾ നേരിടാൻ ആശുപത്രികൾ വേണ്ടത്ര സജ്ജമാണെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. ആശുപത്രികളിലെത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് നിർദേശം നൽകിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.