തിരുവനന്തപുരം: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി നടി ശോഭനയെ നിർദേശിച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ​ഗോപി. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ശോഭന മത്സരിക്കണമെന്നാണ് ആ​ഗ്രഹമെന്നും ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണെന്നും ബിജെപി നേതൃത്വവും താനും ഇക്കാര്യം ശോഭനയുമായി സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു. ശോഭന മത്സരിക്കണമെന്നാണ് ആ​ഗ്രഹമെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി.


ALSO READ: തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുത്തു; നടി ശോഭനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം


ശോഭന ബിജെപിയുടെ സ്ത്രീ ശാക്തീകരണ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഒരു പരിപാടിയിൽ ഇത്രയധികം സ്ത്രീകൾ പങ്കെടുക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ് താൻ കാണുന്നതെന്ന് നടി സ്ത്രീ ശാക്തീകരണ വേദിയിൽ പറ‍ഞ്ഞിരുന്നു.


സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായി താൻ നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്നുവെന്നും വനിതാ സംവരണ ബിൽ പാസാക്കിയ മോദിക്ക് നന്ദിയെന്നും ശോഭന പ്രസം​ഗത്തിൽ പറഞ്ഞു. തൃശൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത സ്ത്രീ ശാക്തീകരണ സമ്മേളനത്തിൽ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തിയാണ് ശോഭന സംസാരിച്ചത്. ഇതിനെതിരെ വലിയ സൈബർ ആക്രമണവും നടി നേരിട്ടിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.