Thiruvananthapuram Crime News: ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
രണ്ട് ദിവസം മുമ്പ് വീണ്ടും മദ്യപിച്ചെത്തിയ ദിലീപ് ഭാര്യയെ തലപിടിച്ച് ഭിത്തിയിലിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
തിരുവനന്തപുരം: സ്ത്രീധനം കുറഞ്ഞു പോയി എന്നാരോപിച്ച് ഭാര്യയെ നിരന്തരം മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. മലയിൻകീഴ് ദിലീപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയിൽ ഭാര്യയെ അതിക്രൂരമായി മർദ്ദിച്ച് വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന് ദിലീപിനെ മുൻപും മലയിൻകീഴ് പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതി ഭാര്യയുമായി വീണ്ടും സ്നേഹത്തിലായി. ഇരട്ട കലുങ്കിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു.
രണ്ട് ദിവസം മുമ്പ് വീണ്ടും മദ്യപിച്ചെത്തിയ ദിലീപ് ഭാര്യയെ തലപിടിച്ച് ഭിത്തിയിലിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ദിലീപിൻ്റെ മർദ്ദനം സഹിക്കവയ്യാതെ ഭാര്യ മലയിൻകീഴ് പോലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞ് ദിലീപ് ഒളിവിൽ പോകുകയായിരുന്നു. ദിലീപ് ഓട്ടോ ഡ്രൈവറാണ്. പോലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലയിൻകീഴ് എസ്എച്ച്ഒ ശ്രീ നിസാമുദ്ദീൻ്റെ നേതൃത്വത്തിൽ GSI ഗോപകുമാർ, GSCPO അനിൽകുമാർ, CPO മാരായ ദീപു, ശ്രീജിത്ത്, ഷിജുലാൽ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.