തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് ഭർതൃവീട്ടിലെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്‌തെന്ന് പരാതി. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് മരിച്ചത്. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തു. ഭർതൃമാതാവിന്റെ മാനസിക പീഡനം മൂലം ചൊവ്വാഴ്ചയാണ് യുവതി ജീവനൊടുക്കിയത്. വൈകിട്ട് നാല് മണിയോടെയാണ് യുവതി മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭര്‍തൃ വീട്ടിലെ പ്രശ്നങ്ങലെ തുട‍ര്‍ന്ന് ഷഹന മൂന്ന് മാസമായി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഭ‍ര്‍തൃവീട്ടിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഭ‍ര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷഹന ഭർതൃവീട്ടിലേക്ക് പോകാൻ തയ്യാറായില്ല. തുട‍ര്‍ന്ന് ഭര്‍ത്താവ് നൗഫൽ ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി ഭർതൃ വീട്ടിലേക്ക് കൊണ്ടുപോയി.


ALSO READ: ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപനം സ്ഫോടനം; സ്ഥിരീകരിച്ച് ഇസ്രായേൽ എംബസി


ഇതിന് പിന്നാലെ യുവതി മുറിയിൽ കയറി കതകടയ്ക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഹന ജീവനൊടുക്കിയത് കുഞ്ഞിനെ ബലമായി കൊണ്ടുപോയതിന്റെ ആഘാതത്തിലാണെന്ന് ബന്ധുക്കൾ ആരോപിച്ചു.


യുവതിക്ക് ഭര്‍ത്താവിന്റെ വീട്ടിൽ വെച്ച് മര്‍ദ്ദനമേറ്റിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ബന്ധുക്കൾ പുറത്തുവിട്ടു. ഈ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പോലീസിൽ പരാതി നൽകിയത്. സാമ്പത്തികം കുറവായതിന്റെ പേരിൽ ഭർതൃ മാതാവ് പീഡിപ്പിച്ചിരുന്നുവെന്ന് ഷഹനയുടെ ബന്ധുക്കൾ പരാതിയിൽ ആരോപിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.