തിരുവനന്തപുരം : കാട്ടാക്കടയിൽ സ്റ്റേജ് നിർമ്മാണത്തിനുള്ള ഇരുമ്പ് തൂണുകളുമായി പോയ മിനിലോറി അപകടത്തിൽപ്പെട്ട് രണ്ടു പേർക്ക് പരിക്ക്. ഡ്രൈവർ ശശിധരൻ, തൊഴിലാളി മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്. ലോറിയിലെ ലോഡ് കെട്ടഴിഞ്ഞ് നിയന്ത്രണം തെറ്റി മതിലിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മിനി ലോറിയാണ് കണ്ടല പെട്രോൾ പമ്പിന് സമീപമാണ് മിനി ലോറി അപകടത്തിൽപ്പെട്ടത്. ബാലരാമപുരം വെടിവച്ചാൻകോവിൽ  ഭാഗത്തുനിന്ന്  കൊറ്റംപള്ളിയിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവസമയത്ത് സ്കൂൾ വിട്ടു വന്ന വിദ്യാർഥികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.