Nipah Precautions: നിപ പ്രതിരോധം; കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ശബരിമല തീര്‍ത്ഥാടനം പാടില്ലെന്ന് നിർദേശം
Sabarimala pilgrimage: കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ശബരിമല തീര്‍ത്ഥാടനം പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ശബരിമല തീര്‍ത്ഥാടനം പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്. ശബരിമല തീർഥാടനത്തിന് വരുന്നവർ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിൽ സന്ദര്‍ശനം നടത്തരുത്.
പനി, ജലദോഷം, ശ്വാസ തടസം എന്നീ ലക്ഷണങ്ങൾ ഉള്ളവർ തീർഥാടന യാത്ര ഒഴിവാക്കണം. മറ്റ് രോഗ ബാധിതരായവർ ചികിത്സാ രേഖകള്‍ കരുതണമെന്നും മാര്‍ഗനിര്‍ദ്ദേശമുണ്ട്. അതേസമയം, നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് കണ്ടെയ്ന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചതിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കടകളും മാർക്കറ്റുകളം രാത്രി എട്ട് മണി വരെ പ്രവർത്തിപ്പിക്കാം. ബാങ്കുകൾ ഉച്ചയ്ക്ക് രണ്ട് മണിവരെ പ്രവർത്തിക്കാമെന്നും ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.
ALSO READ: Nipah Alert: നിപ വൈറസ്: ഹൈ-റിസ്‌ക് വിഭാഗത്തിലെ 61 പേരുടെ പരിശോധന ഫലവും നെഗറ്റീവ്
സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് ഇതുവരെ പരിശോധനയ്ക്ക് അയച്ച എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണ്. ഈ പശ്ചാത്തലത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണുകളിൽ ഇളവ് നൽകിയത്. വടകര താലൂക്കിലെ കുറ്റ്യാടി, കായക്കൊടി, വില്യപ്പള്ളി, കാവിലുംപാറ പുറമേരി, ചങ്ങോരത്ത്, ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ തുടങ്ങിയ പഞ്ചായത്തുകളിലെ വാര്‍ഡുകളിലെ നിയന്ത്രണങ്ങൾക്കാണ് ഇളവ് വരുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയണമെന്നും മന്ത്രി നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...