Treatment for children: രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും സൗജന്യ ചികിത്സ നിഷേധിക്കരുത്; നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്
Health Department Kerala: സ്കൂളില്‍ വച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുതെന്ന് മന്ത്രി നിർദേശം നൽകി.
തിരുവനന്തപുരം: ആധാര്‍, റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍ കൈവശമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും സൗജന്യ പരിശോധനയും ചികിത്സയും നിഷേധിക്കരുതെന്ന് നിർദേശം നൽകി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്കൂളില്‍ വച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുതെന്ന് മന്ത്രി നിർദേശം നൽകി.
ആദ്യം കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്തണമെന്നും രേഖകള്‍ എത്തിക്കാനുള്ള സാവകാശം നല്‍കണമെന്നും മന്ത്രി അറിയിച്ചു. രേഖകൾ ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് ചികിത്സ വൈകുന്നുവെന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി നിർദേശം നൽകിയത്. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ALSO READ: Kerala Police: അടിയന്തരമായി രക്തം ആവശ്യമുണ്ടോ? കേരള പോലീസ് സഹായത്തിനുണ്ട്
പദ്ധതി നടത്തിപ്പുകാരായ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാൻ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ആവശ്യമാണ്. ഈ രേഖകള്‍ എത്തിക്കാനുള്ള സാവകാശം നൽകണമെന്നാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
ലൈംഗികാതിക്രമ പരാതി; ഡോക്ടർക്കെതിരെ അന്വേഷണത്തിന് ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടർക്കെതിരെ 2019ൽ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വനിതാ ഡോക്ടറുടെ പരാതിയിൽ അന്വേഷണം നടത്താൻ ഉത്തരവ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
സമൂഹമാധ്യമത്തിൽ വനിത ഡോക്ടർ ഇട്ട പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുർന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് പോലീസിൽ റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പരാതി മറച്ചുവച്ചോയെന്നതുൾപ്പെടെയുള്ള വിവരങ്ങൾ കൃത്യമായറിയാൻ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം സംഭവം അന്വേഷിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...