Python: ഒമ്പത് അടിയോളം നീളം 20 കിലോയോളം തൂക്കം; കോഴിക്കൂട്ടിൽ നിന്ന് പിടികൂടിയത് കൂറ്റൻ പെരുമ്പാമ്പിനെ- ദൃശ്യങ്ങൾ
Giant Python Attacks Hens: വീട്ടുകാർ രാവിലെ കോഴിക്കൂട് തുറക്കാൻ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. തുടർന്ന് വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം: കോഴിയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ആർആർടി സംഘമാണ് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്. തിരുവനന്തപുരം കുറ്റിച്ചൽ പച്ചക്കാട് ചാമുണ്ഡി നഗർ സതീശൻ ആശാരിയുടെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ ആറരയോടെ ആണ് സംഭവം. വീട്ടുകാർ രാവിലെ കോഴിക്കൂട് തുറക്കാൻ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. തുടർന്ന് വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
പരുത്തിപള്ളി വനം വകുപ്പ് ആസ്ഥാനത്ത് നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസറും ആർആർടി അംഗവുമായ രോഷ്ണി എത്തിയാണ് പാമ്പിനെ പിടികൂടിയത്. ഒമ്പത് അടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്.
പെരുമ്പാമ്പിന് 20 കിലോയോളം തൂക്കമുണ്ടായിരുന്നു. കോഴികൂട്ടിൽ കയറിയ പാമ്പ് രണ്ടു കോഴികളെ വിഴുങ്ങുകയും മൂന്നോളം കോഴികളെ കൊന്നിടുകയും ചെയ്തു. പിടികൂടിയ പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...