ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ 100 പവൻ സ്വർണ്ണം മോഷണം പോയി ; സംഭവം തലസ്ഥാനത്ത്
Thiruvananthapuram Robbery : തിരുവനന്തപുരം മണക്കാടാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം കുടുംബാംഗങ്ങൾ ക്ഷേത്ര ദർശനത്തിനായി പോയിരുന്നു
തിരുവനന്തപുരം : തലസ്ഥാനത്ത് അടച്ചിട്ട് വീട്ടിൽ നിന്നും വൻ മോഷണം. നൂറ് പവൻ സ്വർണമാണ് മോഷ്ടാക്കൾ കവർന്നത്. തിരുവനന്തപുരം മണക്കാട് മുക്കോലയ്ക്കൽ സ്വദേശി രാമകൃഷ്ണന്റെ വീട്ടിൽ നിന്നുമാണ് 100 പവൻ സ്വർണം മോഷണം പോയത്. ഫോർട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ജൂലൈ ആറ് രാത്രിയോടെ മോഷണം നടക്കുന്നത്.
കഴിഞ്ഞ ദിവസം കുടുംബ ക്ഷേത്രദർശനത്തിനായി കുടുംബാംഗങ്ങൾ പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. ക്ഷേത്രദർശനം കഴിഞ്ഞ് ഇന്ന് ജൂലൈ ഏഴ് ഉച്ചയ്ക്ക് തിരികെയെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. സ്വർണം സൂക്ഷിച്ചിരുന്ന മുറി പൂട്ടാതെയാണ് വീട്ടുകാർ ക്ഷേത്ര ദർശനത്തിനായി പോയത്. ഇന്നത്തെ വിപണി മൂല്യം അനുസരിച്ച് 43.20 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് നഷ്ടമായത്. ഫോർട്ട് പോലീസും വിരലടയാള വിദഗ്ധരുമെത്തി മേൽനടപടികൾ എടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...