അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവൽ മാർച്ച് 29 മുതൽ വർക്കലയിൽ
ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള സർഫിംഗ് അത്ലറ്റുകൾ വിവിധ വിഭാഗങ്ങളിൽ പരസ്പരം മത്സരിക്കും
അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിൽ മാർച്ച് 29,30,31 തീയതികളിൽ തിരുവനന്തപുരം വർക്കലയിൽ നടക്കും. സർഫിങ് ഫെസ്റ്റിവലിന്റെ ലോഗോയുടെ പ്രകാശനം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
2024 വർഷത്തെ ആദ്യത്തെ ദേശീയ സർഫിങ് ഫെസ്റ്റിവലാണ് വർക്കലയിൽ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്) തിരുവനന്തപുരം ഡി.ടി.പി.സി.യുമായി സഹകരിച്ച്, സർഫിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ, അന്താരാഷ്ട്ര സർഫിങ് അസോസിയേഷൻ (ഐ.എസ്.എ) എന്നിവരുടെ സാങ്കേതിക പിന്തുണയോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള സർഫിങ് അത്‌ലെറ്റുകൾ വിവിധ വിഭാഗങ്ങളിൽ പരസ്പരം മത്സരിക്കും. ഇന്ത്യയിൽ സർഫിങ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും കേരളത്തെ ഇന്ത്യയിലെ ഒരു പ്രധാന സർഫ് ഡെസ്റ്റിനേഷനാക്കുകയുമാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
വാട്ടർ സ്‌പോർട്‌സ് പ്രേമികൾക്ക് സർഫിങ് എന്ന പുതിയ കായിക വിനോദവും അതിന്റെ ജീവിതരീതിയും ആസ്വദിക്കാനുള്ള അവസരവും ഈ ഫെസ്റ്റിവൽ നൽകും. തുടക്കക്കാർ മുതൽ വിദഗ്ദ്ധർ വരെയുള്ളവർക്ക് പരിശീലിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള നിരവധി ലെവലുകൾ വർക്കല ബീച്ചിലുണ്ട്. വിദേശികളും അന്യസംസ്ഥാന ടൂറിസ്റ്റുകളും ഉൾപ്പെടെ നിരവധി പേരാണ് സർഫിംഗ് ചെയ്യുവാൻ ഓരോ വർഷവും വർക്കലയിൽ എത്തിച്ചേരുന്നത്. അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിലൂടെ വർക്കലയെ ഒരു അന്തർദേശീയ സർഫിങ് ഡെസ്റ്റിനേഷനാക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.