തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസിൽ വിജിലൻസ് പരിശോധനയ്ക്കിടെ അനധികൃതമായ് സൂക്ഷിച്ചിരുന്ന 7500 രൂപ പിടികൂടി. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ യൂണിറ്റിന്റെ നേതൃത്വത്തിലാണ് വെള്ളറട വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധന നടത്തിയത്. ഈ പരിശേധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന 7500 രൂപ പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രേഖകൾ ശരിയാക്കുന്നതിനായി ഉദ്യോ​ഗസ്ഥർ വ്യാപകമായി പണപിരിവ് നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രജിസ്റ്റർ ബുക്കിന് അടിയിൽ നിന്നായിരുന്നു 500ന്റെ 15 നോട്ടുകെട്ടുകൾ കണ്ടെത്തിയത്. തുടർനടപടി സ്വീകരിക്കുമെന്ന് യൂണിറ്റ് ഡിവൈഎസ്പി അനിൽകുമാർ പറഞ്ഞു.


Rold gold fraud case: ചെമ്മണാർ മുക്കുപണ്ട തട്ടിപ്പ് കേസ്; കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ്


ഇടുക്കി നെടുങ്കണ്ടം ചെമ്മണ്ണാർ മുക്കുപണ്ട തട്ടിപ്പ് കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം പിടിയിലായ  അന്തർ സംസ്ഥാന കുറ്റവാളി ഉടുമ്പന്നൂർ സ്വദേശി ഷഫീഖ് ഖാസിമിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പുതിയ വിവരങ്ങൾ പോലീസിന് ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തുള്ളവരും കുറ്റകൃത്യത്തിൽ പങ്കാളികളായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
 
നെടുങ്കണ്ടം ചെമ്മണ്ണാറിലെ കേരള ബാങ്ക് ശാഖയിൽ നിന്നും മൂന്നാം തവണ എട്ട് ലക്ഷത്തി 70 നായിരം രൂപ തട്ടിയെടുക്കുവാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. തട്ടിപ്പ് നടത്താൻ ആവശ്യമായ മുക്കുപണ്ടം സംഘടിപ്പിച്ചു നൽകിയത് ഉടുമ്പന്നൂർ സ്വദേശി ഷെഫീഖ് ഖാസിം ആണെന്ന് മറ്റു രണ്ടു പ്രതികളും പൊലീസിൽ മൊഴി നൽകിയിരുന്നു.  


മുംബൈ, ബംഗളൂരു ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും  ഷെഫീഖ്  വൻതോതിൽ മുക്കുപണ്ടം ശേഖരിച്ച് വിവിധ ഇടങ്ങളിൽ പണയം വെച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.  തട്ടിപ്പിൽ ഷെഫീക്ക്  നേരിട്ട് പങ്കെടുക്കാതെ ഇരകളെ കണ്ടെത്തി അവരെ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഇതിൽനിന്നു ലഭിക്കുന്ന പണത്തിൻറെ ഭൂരിഭാഗവും ഷെഫീഖ് കൈക്കലാക്കും.


ഷെഫീക്കിനോടൊപ്പം സംസ്ഥാനത്തിന് പുറത്തുള്ളവരും കുറ്റകൃത്യത്തിൽ പങ്കാളികളായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. നെടുംകണ്ടം ചെമ്മണ്ണാർ സ്വദേശികളായ സ്റ്റെഫാൻസൺ,  ജോൺസൺ, ടിജോ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു പ്രതികൾ.  കേസന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.