Sreekandeswaram Sivakumar : ഗജകേസരി ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു
Elephant Sreekandeswaram Sivakumar : തിരുവനന്തപുരത്തെ മിക്ക ക്ഷേത്രങ്ങളുടെ എഴുന്നള്ളത്തിൽ പ്രധാനിയായിരുന്നു ശ്രീകണ്ഠേശ്വരം ശിവകുമാർ
തിരുവനന്തപുരം : തിരുവനന്തപുരത്തിന്റെ സ്വകാര്യ അഹങ്കാരമെന്ന് വിളിക്കപ്പെടുന്ന കൊമ്പൻ ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു. 70 വയസിന് മുകളിലാണ് ആനയുടെ പ്രായം. ഇന്ന് രാവിലെയാണ് ആന ചരിഞ്ഞത്. ശ്രീകണ്ഠേശ്വത്തപ്പന്റെ നന്ദിയെന്നാണ് ആനപ്രേമികളും ഭക്തജനങ്ങളും ശിവകുമാറിനെ വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞ രണ്ട് മാസമായി ആരോഗ്യ പ്രശ്നത്തെ തുടർന്ന് പ്രത്യേക ചികിത്സയിലായിരുന്നു ശിവകുമാർ. ഏറെ നാളായി ആരോഗ്യപ്രശ്നത്തെ തുടർന്ന് ശിവകുമാറിനെ ഉത്സവപറമ്പുകളിൽ നിന്നും മാറ്റി നിർത്തപ്പെട്ടിരുന്നു. എഴുന്നേൽക്കാൻ സാധിക്കാതിരുന്ന ശിവകുമാറിനെ ക്രെയിൻ ഉപോയഗിച്ച് ഉയർത്തുകയായിരുന്നു. വലിയശാലയിൽ ചികിത്സയിൽ തുടരവെയാണ് ആന ചരിഞ്ഞത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ആനയാണ് ശ്രീകണ്ഠേശ്വരം ശിവകുമാർ.
കർണാടക സ്വദേശിയാണ് ശിവകുമാർ. കർണാടകയിലെ മൈസൂർ വനത്തിൽ നിന്നും കൊണ്ടുവന്ന ആനയെ തമിഴ്നാട്ടിലെ മുതുമല ആന പരിപാലന കേന്ദ്രത്തിൽ പരിശീലനം നൽകുകയും തുടർന്ന് കന്യാകുമാരി കുലശേഖരപുരത്തെ ശിവകുമാറിനെ എത്തിക്കുകയായിരുന്നു. കൃഷ്ണകുമാർ എന്നായിരുന്ന ശിവകുമാറിന്റെ ആദ്യകാല നാമം.
ALSO READ : Baby Elephant: അമ്മയെ കാത്തിരുന്നു, 13 ദിവസം കഴിഞ്ഞും അമ്മ വന്നില്ല; കുട്ടിക്കൊമ്പൻ ചരിഞ്ഞു
1985ലാണ് ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിലേക്ക് ശിവകുമാറിനെ എത്തിക്കുന്നത്. ഭക്തജനങ്ങൾ ചേർന്ന് നടത്തിയ ധനസമാഹരത്തിലൂടെയാണ് കുലശേഖരപുരത്ത് നിന്നും ശിവകുമാറിന് ശ്രീകണ്ഠേശ്വരം മഹദേവ ക്ഷേത്രത്തിന്റെ നടയ്ക്കൽ എത്തിക്കുന്നത്. തുടർന്ന് ആനയ്ക്ക് കൃഷ്ണകുമാർ എന്ന പേര് മാറ്റി ശിവകുമാർ നാമം നൽകി. തെക്കൻ കേരളത്തിലെ ഉത്സവ പറമ്പുകളിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ആനയാണ് ശിവകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...