തിരുവനന്തപുരം: ZEE മലയാളം ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ കറസ്പോണ്ടൻ്റ് അഭിജിത്ത് ജയന് കലാനിധി - രാജാരവിവർമ്മ ദൃശ്യ ശബ്ദ സന്നിവേശ  പുരസ്‌കാരം. മികച്ച ജനപ്രിയ ശ്രവ്യ മാധ്യമ ഭാഷാ പുരസ്കാരത്തിന് ഓൾ ഇന്ത്യ റേഡിയോ പ്രോഗ്രാം എക്സിക്യൂട്ടീവ് മുഖത്തല ശ്രീകുമാർ അർഹനായി. രാജാരവിവർമ്മ സുവർണ്ണ മുദ്ര ദൃശ്യ ശ്രേഷ്ഠ പുരസ്കാരം ജനം ടിവി റിപ്പോർട്ടർ പ്രദീപ് കളത്തിലിലാണ്. മികച്ച ജനപ്രിയ ചാനലായി  ജനം ടിവി തെരഞ്ഞെടുക്കപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ ദൃശ്യ ശ്രവ്യ മാധ്യമ പുരസ്കാരങ്ങളും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ചു. രാജാരവിവർമ്മ സുവർണ്ണ മുദ്ര ദൃശ്യ രത്ന പുരസ്കാരത്തിന് 24 ന്യൂസിലെ റിപ്പോർട്ടർ ഉമേഷ് അർഹനായി. മീഡിയ എക്സെലൻസ് ദൃശ്യമാധ്യമ പുരസ്കാരം ന്യൂസ് 18 കേരളത്തിലെ നന്ദകുമാറിനും ദൃശ്യ മാധ്യമ എക്സെലൻസ് പുരസ്കാരം മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറമാൻ മനു എം. നായർക്കും ലഭിച്ചു. 


എ.സി.വി ന്യൂസ് മികച്ച ജനപ്രിയ പ്രാദേശിക വാർത്ത ചാനലായും പ്രാദേശിക വാർത്ത ചാനലായി ചേർത്തലയിലെ KMCN ന്യൂസും തെരഞ്ഞെടുക്കപ്പെട്ടു. ജോയൽ ജേക്കബ് ചെമ്പോലക്കും ശ്യാം കേളേശ്വരത്തിനും എസിവി ന്യൂസിൽ നിന്ന് അവാർഡ് ലഭിച്ചു. ആർ ഉദയകുമാർ, മണികണ്ഠൻ എസ്, ലിയോ രാധാകൃഷ്ണൻ, കാലടി ബാലചന്ദ്രൻ എന്നിവർക്കും മാധ്യമ രംഗത്ത് നിന്ന് പുരസ്കാരമുണ്ട്.


മാർച്ച് 8 ന് വെള്ളിയാഴ്ച വൈകിട്ട് 5.30 ന് നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കിളിമാനൂർ കൊട്ടാരം രാജപ്രതിനിധി രാമവർമ്മ തമ്പുരാൻ പുരസ്കാരങ്ങൾ സമ്മാനിക്കും. ചെങ്കൽ മഹേശ്വരം ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി, മന്ത്രി കെ.ബി ഗണേഷ്കുമാർ, മേജർ രവി, സൂര്യ കൃഷ്ണമൂർത്തി, നേമം പുഷ്പരാജ്, അഡ്വ. വിജയമോഹൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ ആശംസകൾ നേരും.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.