തൃശൂർ: ഗുരുവായൂര്‍ തൈക്കാട് തെരുവ് നായയുടെ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. തൈക്കാട് സ്വദേശികളായ പന്നിപറമ്പില്‍ കല്ല്യാണി, മണ്ണുങ്ങാട്ട്  കമലാദേവി, രാമനത്ത് ഷാഫിയ, പോക്കില്ലത്ത് അസീസ്, ഗുരുവായൂര്‍ സ്വദേശി വലിയറ ഭാസ്‌ക്കരന്‍, തമിഴ്നാട് സ്വദേശിനി രേവതി എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. രാവിലെ എട്ടോടെയായിരുന്നു സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുക്കളയില്‍ നിൽക്കുമ്പോഴാണ് 85 വയസ്സുള്ള കല്യാണിക്ക് കടിയേറ്റത്. മറ്റ് നിരവധി പേരെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ്  വാർഡ് കൗൺസിലർ ബിന്ദു പുരുഷോത്തമൻ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.


Accident: തിരുവല്ലം - പാച്ചല്ലൂരിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു, രണ്ട് പേർക്ക് പരിക്ക്


തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലിയൂർ, കാക്കാമൂല, ടി.എം. സദനത്തിൽ അർജ്ജുൻ ( ശംഭു - 21 ) ആണ് മരിച്ചത്. തിരുവല്ലം - പാച്ചല്ലൂരിലാണ് അപകടമുണ്ടായത്.


കാക്കാമൂല സ്വദേശി, ശ്രീദേവ് (21), വെണ്ണിയൂർ, നെല്ലിവിള ഗ്രേസ് നഗറിൽ അമൽ (21) എന്നവർക്കാണ് പരിക്കേറ്റത്. വണ്ടിത്തടം എസിഇ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.


ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം. പാച്ചല്ലൂർ കുളത്തിൻ കര ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്.  പരിക്കേറ്റവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അർജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.