തൃശൂർ: മദ്യപിച്ച് വാഹനം ഓടിച്ച ആംബുലൻസ് ഡ്രൈവർ മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ. തൃശൂരിൽ നിന്നും ചാലക്കുടിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന്റെ ഡ്രൈവർ കെ.ടി റനീഷിനെയാണ്   പിടികൂടിയത്. പാലിയേക്കരയ്ക്ക് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

പാലിയേക്കരയ്ക്ക് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ആംബുലൻസ് ഡ്രൈവർ പിടിയിലാകുന്നത്. എംവിഡിയുടെ വാഹന പരിശോധന കണ്ടതോടെ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി ഇയാൾ വേഗത കൂട്ടുകയായിരുന്നു. ഇത് കണ്ട് സംശയം തോന്നിയാണ് എം.വി.ഡി. പരിശോധന നടത്തിയത്. എം.വി.ഐ വിതിൻ കുമാർ സി.എസ്. എ.എം.വി.ഐ മാരായ അരുൺ ആർ സുരേന്ദ്, വിപിൻ കെ.ജെ എന്നിവരടങ്ങിയ സംഘമാണ് വാഹനം പരിശോധനയ്ക്ക് വിധേയമാക്കിയത്.


Also Read: Kerala High court Chief Justice: കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ചുമതലയേറ്റു


ഡ്രൈവർ മദ്യപിച്ചതായി പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്ന് ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു. അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ആംബുലൻസ് പോലുള്ള വാഹങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ തെറ്റാണെന്നും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും എൻഫോസ്‌മെന്റ് ആർ.ടി.ഒ ശ്രീ. വി.ടി. മധു അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.