Auto Fire: തൃശൂരില്‍ ഓട്ടോയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു
Auto Caught Fire In Thrissur: അഗ്നിരക്ഷാ സേനയെത്തി തീയണച്ചപ്പോൾ കത്തിക്കരിഞ്ഞ നിലയിലാണ് ഓട്ടോറിക്ഷയിൽ മൃതദേഹം കണ്ടെത്തിയത്. എങ്ങനെയാണ് ഓട്ടോയ്ക്ക് തീപിടിച്ചതെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.
തൃശൂര്‍: തൃശൂരിൽ ഓട്ടോയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. തൃശൂര്‍ പെരിങ്ങാവ് ഗാന്ധിനഗര്‍ സ്ട്രീറ്റിലാണ് ഓട്ടോയ്ക്ക് തീപിടിച്ചത്. അഗ്നിരക്ഷാ സേനയെത്തി തീയണച്ചപ്പോൾ കത്തിക്കരിഞ്ഞ നിലയിലാണ് ഓട്ടോറിക്ഷയിൽ മൃതദേഹം കണ്ടെത്തിയത്. എങ്ങനെയാണ് ഓട്ടോയ്ക്ക് തീപിടിച്ചതെന്ന കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ഓട്ടോയ്ക്ക് തീപിടിച്ചത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചതോടെയാണ് ഓട്ടോയുടെ പിറകിലെ സീറ്റില്‍ കത്തിക്കരിഞ്ഞനിലയില്‍ ഒരാളെ കണ്ടെത്തിയത്.
പുതിയ രജിസ്‌ട്രേഷനിലുള്ള സി.എന്‍.ജി. ഓട്ടോയ്ക്കാണ് തീപിടിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത് പെരിങ്ങാവിലുള്ള ഓട്ടോയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍ ആരാണെന്നതടക്കം കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ആംബുലൻസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു
ആലപ്പുഴ: മാവേലിക്കരയിൽ ആംബുലൻസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ചെറിയനാട് പാലിയത്ത് പ്രശാന്ത് (39) ആണ് മരിച്ചത്. മാവേലിക്കര മിച്ചൽ ജങ്ഷനിൽ വെള്ളിയാഴ്ച രാത്രി 8.45 ഓടെയാണ് അപകടമുണ്ടായത്. രോഗം ബാധിച്ച പ്രശാന്തിനെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവേയാണ് അപകടമുണ്ടായത്.
ഈ സമയം അതുവഴിയെത്തിയ റവന്യൂമന്ത്രി കെ. രാജൻ അപകടസ്ഥലത്തെത്തി ഫയർഫോഴ്സിനെയും പോലീസിനെയും വിവരം അറിയിക്കുകയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു. നവകേരള സദസിന്റെ ഹരിപ്പാട് മണ്ഡലത്തിലെ സ്വീകരണത്തിന് ശേഷം മാവേലിക്കരയിലേക്ക് പോകുന്ന വഴിയാണ് മന്ത്രി വാഹനം അപകടത്തിൽപ്പെട്ടത് കണ്ടത്. പോലീസും ഫയർഫോഴ്സും എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചതിന് ശേഷമാണ് മന്ത്രി മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.