ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ ചാവക്കാട് പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തു. ഒരാൾ പോലീസിന്റെ പിടിയിൽ. കടപ്പുറം തൊട്ടാപ്പ് പൂക്കോയ തങ്ങൾ റോഡിൽ വാടകക്കു താമസിക്കുന്ന തൊട്ടാപ്പ് പഴുമിങ്ങൽ വീട്ടിൽ രാജേഷിന്റെ മകൻ 24 വയസുള്ള ത്രിജിലിനെയാണ് 50 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇന്ന് ഉച്ചക്കാണ് പോലീസ് പരിശോധന നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ 200 ഗ്രാം കഞ്ചാവുമായി പിടിയിലായ കടപ്പുറം വെളിച്ചെണ്ണപ്പടി ഹാജ്യാരകത്ത് വീട്ടിൽ 31 വയസുള്ള മുഹ്സിൻ, തിരുവത്ര മത്രംകോട്ട് വീട്ടിൽ 30 വയസുള്ള ജിത്ത്, പാവറട്ടി മരുതയൂർ കൊച്ചാത്തിരി വീട്ടിൽ 26 വയസുള്ള വൈശാഖ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ത്രിജിലിനെ കുറിച്ച് വിവരം ലഭിച്ചത്.


ALSO READ : Crime News: ബിസിനസുകാരനെ മൂര്‍ഖനേക്കൊണ്ട് കടിപ്പിച്ച് കൊന്നു; സംഭവത്തിന് പിന്നിൽ പെണ്‍സുഹൃത്തടക്കം 5 പേർ!


കടപ്പുറം കളളാമ്പിപ്പടിയിലുളള ബീച്ച് ഹൌസ് എന്ന സ്വകാര്യ റിസോർട്ടിൽ നിറുത്തിയിട്ടിരുന്ന കാറിനകത്ത് നിന്നുമാണ് മൂന്നുപേരെയും കഞ്ചാവുമായി പിടികൂടിയത്. ത്രിജിലാണ് ഇവർക്ക് കഞ്ചാവ് നൽകിയതെന്ന വിവരം ലഭിച്ചതോടെ പോലീസ് സംഘം ഡോഗ് സ്കോഡുമായി ത്രിജിലിന്റെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ  വിൽപനക്കായി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്


തൃശൂർ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ജില്ലയിൽ മുഴുവൻ ലഹരി കണ്ടെത്താൻ നടത്തിയ തെരച്ചിലിന്റെ ഭാഗമായാണ് കഞ്ചാവ് പിടികൂടിയത്. ഗുരൂവായൂർ എ.സി.പി കെ.ജി സുരേഷ് രൂപീകരിച്ച ടീമും ഡോഗ് സ്ക്വാഡുമാണ് സംയുക്തമായി തെരച്ചിൽ നടത്തിയത്.


ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സെസിൽ രാജ്, ബിജു പട്ടാമ്പി, എഎസ്ഐമാരായ ശ്രീജി, ലത്തീഫ്, സിവിൽ പോലീസ് ഓഫീസർമാരായ ഹംദ്, സന്ദീപ്, പ്രസീദ, സജീഷ്, അനസ്, വിനീത് ഡോഗ് ഹാന്റിലർ അനൂപ്, പോലീസ് ഡോഗ് ലാറ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.