തൃശ്ശൂര്‍ കുന്നംകുളം മങ്ങാട് പൂരത്തിനിടെ  ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തില്‍  പാപ്പാന് ഗുരുതരമായി പരിക്കേറ്റു. ഒന്നാം പാപ്പാന്‍ കൊടകര സ്വദേശി സജീവനാണ് പരിക്കേറ്റത്.  'കൊണാര്‍ക്ക് കണ്ണന്‍' എന്ന ആനയാണ് ഇടഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മങ്ങാട് കോട്ടിയാട്ടുമുക്ക് പൂരത്തിനിടെ ഇന്ന് വെെകീട്ട് ആറരയോടെ ആയിരുന്നു സംഭവം.  അമ്പലത്തിലെ കൂട്ടി എഴുന്നള്ളിപ്പ് കഴിഞ്ഞ ശേഷം പുളിഞ്ചോട് ഭാഗത്ത് വെച്ച് ആയിരുന്നു  ആന ഇടഞ്ഞത്.  നെറ്റിപ്പട്ടം അഴിക്കുന്നതിനിടെ പ്രകോപിതനായ ആന പാപ്പാനെ ആക്രമിക്കുകയായിരുന്നു.


ALSO READ : Neyyattinkara Bus Accident: നെയ്യാറ്റിൻകര ബസ് അപകടം; പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമായി തുടരുന്നു


ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ആദ്യം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളക്കാനായത്.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.