തൃശൂർ : ചാവക്കാട് കടപ്പുറം മുനക്കക്കടവിൽ വൻ വ്യാജ മദ്യവേട്ട. മുനയ്ക്കകടവിൽ വീട്ടിൽ വിൽപ്പനയ്ക്കായി  സൂക്ഷിച്ചിരുന്ന 26.5 ലിറ്റർ വ്യാജ മദ്യവും 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമാണ് എക്സൈസ് സംഘം പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കടപ്പുറം അഴിമുഖം  ഉണ്ണികോച്ചൻ മോഹനനാണ് അറസ്റ്റിലായത്. അനധികൃതമായി വ്യാജമദ്യം വിൽപ്പന  നടത്തുന്നുവെന്ന് തൃശ്ശൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോ നൽകിയ രഹസ്യ വിവരത്തെ തുടർന്ന്  ചാവക്കാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി എച്ച് ഹരികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മദ്യം പിടികൂടിയത്. ആകെ 75 മദ്യക്കുപ്പികളാണ് ഉണ്ണികോച്ചന്റെ വീട്ടിൽ കണ്ടെത്തിയത്.


ALSO READ : Drugs Seized: പുതുപ്പള്ളിയിൽ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 10 ലക്ഷത്തിന്റെ ലഹരി വസ്തുക്കൾ


എക്സൈസ് പ്രിവന്റിവ് ഓഫീസർ എ.ബി സുനിൽകുമാറിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ്   ഓഫീസർമാരായ  സി.കെ റാഫി , എ.എൻ ബിജു, കെ.വി രാജേഷ്, വുമൺ സിവിൽ എക്സൈസ് ഓഫീസർ പി.ബി റൂബി, ഡ്രൈവർ കെ എ റഫീക്ക്, ഐ ബി പ്രിവന്റിവ്   ഓഫീസർമാരായ കെ.ജി ലോനപ്പൻ , വി.എം ജബ്ബാർ എന്നിവർ നേതൃത്വം നൽകി.  


ഓണക്കാലത്തോടനുബന്ധിച്ച് തീരദേശ മേഖലയിൽ വ്യാജ മദ്യ വില്പന നടത്തുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ശക്തമായ പരിശോധന നടത്തിവരികയാണ്. ഇതിന്റെ ഉറവിടം കണ്ടെത്തുമെന്നും അതിനാൽ  വ്യാപകമായ പരിശോധന നടത്തുമെന്നും എക്സൈസ് ഓഫീസർ സി എച്ച് ഹരികുമാർ അറിയിച്ചു



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.