തൃശൂർ: ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തൃശൂർ മുരിങ്ങൂരിലാണ് സംഭവം ഉണ്ടായത്. മുരിങ്ങൂർ സ്വദേശി ഷീജയെ ( 38) ആണ് ഭർത്താവ് ബിനു (40) വെട്ടിക്കൊന്നത്. ഇയാൾ ഒളിവിലാണ്. പതിനൊന്നും എട്ടും വയസുള്ള കുട്ടികളെയും വെട്ടിപ്പരിക്കേൽപ്പിച്ചു. കുട്ടികളുടെ പരിക്ക് ​ഗുരുതരമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ബിനുവിനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.