തൃശൂർ: പതിനഞ്ചുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. 19കാരനായ അതുലിനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്‌സോ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 4,75,000 രൂപയാണ് പിഴയൊടുക്കേണ്ടത്. 2022ലാണ് കേസിനാസ്പദമായ സംഭവം. ഇതിനുപുറമെ മറ്റു വകുപ്പുകളില്‍ 15 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം 2 വര്‍ഷവും 4 മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം തിരുവനന്തപുരം കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ച് വർഷം കഠിനതടവും മുപ്പതിനായിരം രൂപപിഴയും കാട്ടാക്കട അതിവേഗ പോക്സോ കോടതി വിധിച്ചു. കള്ളിക്കാട് സ്വദേശി ജയകുമാർ (45) എന്ന ജയനെയാണ് പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിൽ പറയുന്നു. പിഴത്തുക ഒടുക്കി ഇല്ലെങ്കിൽ എട്ട് മാസം അധിക കഠിനതടവ് അനുഭവിക്കണം.


Sexual Abuse: യുവതിയോട് ലൈംഗികാതിക്രമം; കേന്ദ്ര സര്‍വകലാശാല പ്രൊഫസർ റിമാൻഡിൽ


കണ്ണൂര്‍: വിസ്മയ പാര്‍ക്കില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ പെരിയയിലെ കേന്ദ്ര സർവകലാശാല  പ്രൊഫസർ റിമാൻഡില്‍. പ്രൊഫസര് ഇഫ്തിക്കർ അഹമ്മദിനെയാണ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. 


സംഭവം നടന്നത് മെയ് 13നാണ് വൈകുന്നേരമാണ്. മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പാര്‍ക്കിലെ വേവ്‍പൂളില്‍ വച്ചാണ് ഇയാൾ യുവതിയോട് മോശമായി പെരുമാറിയത്. തുടർന്ന് യുവതി  ബഹളം വെക്കുകയായിരുന്നു. 


തുടര്‍ന്ന് പാർക്ക് അധികൃതർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പോലീസെത്തുകയും ഇഫ്തിക്കര്‍ അഹമ്മദിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. തുടർന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും കോടതി  രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്യുകയുമായിരുന്നു. ഇഫ്തിക്കർ കുടുംബസമ്മതമാണ് പാർക്കിൽ എത്തിയത്. 


മുമ്പും ഇയാൾക്കെതിരെ സമാനമായ രീതിയില്‍ ലൈംഗികാതിക്രമ പരാതികളുയര്‍ന്നിട്ടുണ്ട് എന്നാണ് ഇയാൾ വിവരം. കഴിഞ്ഞ നവംബറില്‍ യൂണിവേഴ്സിറ്റിയില്‍ തന്നെ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇയാളെ സസ്പെൻഡ് ചെയ്യുകയും  ശേഷം സര്‍വീസില്‍ തിരികെ എടുക്കുകയുമുണ്ടായി. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.