മലയാളത്തിന്റെ ഭാ​വ​ഗായകൻ. അഞ്ച് പതിറ്റാണ്ടിലേറെയായി മധുര ശബ്ദത്തിൽ മലയാളികൾക്ക് സുന്ദര​ഗാനങ്ങൾ സമ്മാനിച്ച പി ജയചന്ദ്രന് ഇന്ന് എൺപതാം പിറന്നാൾ. പ്രണയവും വിരഹവും പാടി മലയാളിയുടെ ഭാ​വ​ഗായകനായി മാറിയ ​ഗായകനാണ് പി ജയചന്ദ്രൻ. ആഘോഷങ്ങളൊന്നുമില്ലാതെയാണ് അദ്ദേഹത്തിന്റെ പിറന്നാൾ കടന്നുപോകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സുഹൃത്തുക്കൾ ചേർന്ന് പിറന്നാൾ ആഘോഷത്തിന് ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹം വിശ്രമത്തിലാണ്. ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനാൽ പിറന്നാൾ ദിനത്തിൽ ​ഗുരുവായൂരപ്പനെ തൊഴാൻ പോകുന്ന പതിവ് തെറ്റി. ​ഗുരുവായൂരപ്പനോടുള്ള പ്രാർഥനയാണ് തനിക്കുള്ള പിറന്നാൾ സമ്മാനമെന്ന് പി ജയചന്ദ്രൻ പറഞ്ഞു.


ALSO READ: " അയ്യോ സാർ നീങ്ക എവ്വളോ പെരിയ ലെജണ്ട് " ആദരിക്കാൻ എത്തിയ ജയചന്ദ്രനെ കീരവാണി തടഞ്ഞു


1944 മാർച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രൻ ജനിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം തൃശൂരിലെ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായിരുന്നു പി ജയചന്ദ്രൻ.


1986-ൽ ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ശിവശങ്കര സർവ്വ ശരണ്യവിഭോ എന്ന ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയപുരസ്കാരം ലഭിച്ചു. മികച്ച ​ഗായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം 1972-ൽ പണിതീരാത്ത വീട് എന്ന സിനിമയിലെ സുപ്രഭാതം എന്ന ഗാനത്തിന് ലഭിച്ചു.


1978-ൽ ബന്ധനം എന്ന സിനിമയിലെ രാഗം ശ്രീരാഗം എന്ന ഗാനത്തിനും 2000-ൽ നിറം എന്ന സിനിമയിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന ഗാനത്തിനും 2004-ൽ തിളക്കം എന്ന സിനിമയിലെ നീയൊരു പുഴയായ് എന്ന ഗാനത്തിനും 2015-ൽ ഞാനൊരു മലയാളി.., മലർവാകക്കൊമ്പത്തെ.. ശാരദാംബരം..... ജിലേബി, എന്നും എപ്പോഴും, എന്നു നിന്റെ മൊയ്തീൻ എന്നീ ഗാനങ്ങൾക്കും മികച്ച ​ഗായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.


ALSO READ: ജെ.സി ഡാനിയേൽ പുരസ്കാരം ​ഗായകൻ പി.ജയചന്ദ്രന്


2021 ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചു. 1994-ൽ കിഴക്ക് ശീമയിലെ എന്ന സിനിമയിലെ കട്ടാഴം കാട്ട്‌വഴി എന്ന ഗാനത്തിന് മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. 30 വർഷങ്ങൾ തമിഴ് സംഗീത ലോകത്ത് പ്രവർത്തിച്ചതിന് 1997-ൽ തമിഴ്നാട് സർക്കാരിന്റെ കലൈ മാമണി പുരസ്കാരം ലഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.