തൃശൂർ: കനത്ത മഴയിൽ മുങ്ങി തൃശൂർ ജില്ല. വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. അതിരപ്പിള്ളി അടക്കമുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കാഞ്ചേരിയിലാണ് ജില്ലയിൽ ഏറ്റവും വെള്ളക്കെട്ട് ബാധിച്ചിട്ടുള്ളത്. വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിലെ രണ്ട് ട്രാക്കുകൾ പൂർണമായും വെള്ളത്തിനടിയിലാണ്. കനത്ത മഴയിൽ ഉത്രാളിക്കാവ് ക്ഷേത്രത്തിന് ചുറ്റുമുള്ള പാടം മുങ്ങി. വടക്കാഞ്ചേരി ടൗണിനോട് ചേർന്നുള്ള ചാലിപ്പാടം, ഡിവൈൻ ആശുപത്രി, സ്‌കൂൾ ഗ്രൗണ്ട്, മാരാത്ത് കുന്ന്, പുല്ലാനിക്കാട്, കുമരനെല്ലൂർ മംഗലം, കല്ലം കുണ്ട് എന്നീ പ്രദേശങ്ങളിലും വെള്ളം കയറി. ‌


COMMERCIAL BREAK
SCROLL TO CONTINUE READING

വീടുകളിൽ നിന്നും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അതിരപ്പിള്ളി റോഡിൽ മരം വീണു ഗതാഗത തടസ്സം രൂപപ്പെട്ടു. ചേലക്കരയിൽ വെള്ളക്കെട്ടിൽ റോഡുകൾ വെള്ളത്തിനടിയിലായി. വീടുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായിട്ടുണ്ട്. മലക്കപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു. ചെക്പോസ്റ്റിന് സമീപം താമസിക്കുന്ന രാജേശ്വരിയും മകൾ ജ്ഞാനപ്രിയയുമാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി നടന്ന സംഭവം പുലർച്ചെയാണ് പുറത്തറിഞ്ഞത്.


Also Read: Wayanad Landslide: വയനാടിനെ നടുക്കിയ ദുരന്തം; ചാലിയാറിൽ ഒഴുകിയെത്തിയത് 10ലധികം മൃതദേഹങ്ങള്‍


 


ജില്ലയിൽ പ്രധാന ഡാമുകളായ പീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് എന്നിവിടങ്ങളിൽ നിന്നും വെള്ളം പുറത്തേക്കു ഒഴുക്കുന്നുണ്ട്. പീച്ചി ഡാമിന്റെ 4 സ്‌പിൽവേ ഷട്ടറുകൾ 150 സെന്റീമീറ്റർ വീതം തുറന്നിട്ടുള്ളതാണ്. മഴ തീവ്രമായതിനെ തുടർന്ന് ഘട്ടം ഘട്ടമായാണ് ഷട്ടറുകൾ ഉയർത്തിയത്. വാഴാനി ഡാമിന്റെ നാല് ഷട്ടറുകൾ 70 സെന്റീമീറ്റർ വീതം തുറന്നിട്ടുള്ളതാണ്. പൂമല ഡാമിന്റെ നാല് ഷട്ടറുകൾ 15 സെന്റീമീറ്റർ വീതവും പത്താഴക്കുണ്ട് ഡാമിന്റെ നാലു ഷട്ടറുകൾ 6 സെന്റീമീറ്റർ വീതവും തുറന്നിട്ടുള്ളതാണ്. പെരിങ്ങൽക്കുത്ത് ഡാമിന്റെ 7 ഷട്ടറുകളും ഒരു സ്ല്യൂസ് ഗേറ്റും തുറന്നിട്ടുണ്ട്. ഇതുകൂടാതെ തുണക്കടവ് ഡാം തുറന്ന് വെള്ളം പെരിങ്ങൽക്കുത്തിലേക്ക് ഒഴുക്കുന്നുണ്ട്. തമിഴ്നാട് ഷോളയാർ ഡാം തുറന്ന് വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കുന്നുണ്ട്.


ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. മുന്നൊരുക്കത്തിന്റെ ഭാഗമായി വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നു എല്ലാവരോടും ക്യാമ്പിലേക്കു മാറാൻ നിർദേശം നൽകിയിട്ടുണ്ട്.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.