ഒക്ടോബറിൽ പല ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങളിൽ മാറ്റങ്ങളുണ്ടാകും. ഒക്ടോബറിലെ ആദ്യ ദിനത്തിൽ മൂന്ന് പ്രധാന ഗ്രഹങ്ങളുടെ സംക്രമണം ഉണ്ടാകും. ഒക്ടോബർ ഒന്നിന് ബുധൻ കന്നിരാശിയിൽ പ്രവേശിക്കും. ഒക്ടോബർ 2 ന് ശുക്രൻ ചിങ്ങം രാശിയിലേക്ക് കടക്കും. ഒക്ടോബർ മൂന്നിന് ചൊവ്വ തുലാം രാശിയിൽ പ്രവേശിക്കും. ഒക്ടോബറിൽ സംഭവിക്കുന്ന മൂന്ന് പ്രധാന രാശിമാറ്റങ്ങൾ ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

കന്നി രാശിയിൽ ബുധൻ സഞ്ചരിക്കുന്ന സമയത്തെ ഭാഗ്യ രാശികൾ ഇവയാണ്...


ഇടവം - ഈ സംക്രമണം ഇടവം രാശിക്കാരുടെ ജീവിതത്തിൽ നല്ല വാർത്തകൾ കൊണ്ടുവരും. നിങ്ങൾക്ക് കരിയറിൽ വിജയം കൈവരിക്കാൻ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ ചെലവുകൾ കുറയും. ആരോഗ്യസ്ഥിതി മികച്ചതായിരിക്കും. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും.


ചിങ്ങം - ചിങ്ങം രാശിക്കാർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. നിങ്ങളുടെ തൊഴിൽ ജീവിതത്തിൽ പുതിയ അവസരങ്ങൾ വരും. ബിസിനസ്സ് ചെയ്യുന്നവർക്ക് ലാഭം ലഭിക്കും.


Also Read: Rahu Transit 2023: വ്യാഴത്തിന്റെ രാശിയിൽ രാഹു; ഇവർക്ക് ഇനി സുവർണകാലം


ശുക്ര സംക്രമണം ​ഗുണം ചെയ്യുന്ന രാശികൾ...


മിഥുനം - ചിങ്ങത്തിൽ ശുക്രന്റെ സംക്രമണം മൂലം മിഥുന രാശിക്കാർക്ക് ജീവിതത്തിൽ നിരവധി വിജയങ്ങൾ ലഭിക്കും. സാമ്പത്തികം അല്ലെങ്കിൽ തൊഴിൽ സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട യാത്രാ ആവശ്യങ്ങൾ വർദ്ധിക്കും. ഈ കാലയളവിൽ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ഒരു പുതിയ ഐഡന്റിറ്റി ലഭിച്ചേക്കാം.


ധനു - ധനു രാശിക്കാർക്ക് ഇത് സാമ്പത്തിക നേട്ടത്തിന്റെ സമയമായിരിക്കും. ജീവിതത്തിൽ പോസിറ്റിവിറ്റി ഉണ്ടാകും. ധനു രാശിക്കാർക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കും.


ചൊവ്വയുടെ രാശിമാറ്റം ​ഗുണം ചെയ്യുന്ന രാശികൾ...


കന്നി - കന്നിരാശിക്കാർക്ക് ജോലി സാധ്യതകൾ കൂടും. പുതിയ കമ്പനിയിൽ ചേരുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്. നിങ്ങളുടെ കരിയറിൽ ശരിയായ ചുവടുകൾ എടുക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. കുടുംബത്തിൽ സന്തോഷം ഉണ്ടാകും.


മകരം - പ്രൊഫഷണൽ കരിയറിൽ പുരോഗതിക്കുള്ള ഏറ്റവും നല്ല സമയമാണിത്. വ്യക്തിജീവിതം സന്തോഷം നിറഞ്ഞതായിരിക്കും, പ്രണയജീവിതവും നല്ലതായിരിക്കും. നിക്ഷേപത്തിനുള്ള ഏറ്റവും നല്ല സമയമായിരിക്കും ഇത്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.