പിശാചിനെ ഓടിക്കാൻ ലോക്ക്ഡൗൺ
ഒരു മാസത്തിനിടെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതിന് പിന്നാലെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കാനുള്ള തീരുമാനം
കോവിഡ് പടരാതിരിക്കാൻ രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയത് നമ്മൾ കണ്ടതാണ് . കോവിഡ് ഉയർന്ന സാഹചര്യത്തിൽ ജനങ്ങളെ പുറത്തിറക്കാതെ ലോക്ക്ഡൗണിൽ നിയന്ത്രിച്ചു.ഇപ്പോൾ രസകരമായൊരു വാർത്ത വരുന്നത് ആന്ധ്രാപ്രദേശിൽ നിന്നാണ് .
ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു . പക്ഷേ കോവിഡിനെ ഭയന്നല്ല ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. പിശാചിനെ ഒഴിവാക്കാനാണ് ഗ്രാമം ലോക്ക്ഡൗണിലേക്ക് നീങ്ങിയത് . ഒരു മാസത്തിനിടെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതിന് പിന്നാലെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കാനുള്ള തീരുമാനം.
ലോക്ക്ഡൗണിനെ തുടർന്ന് സർക്കാർ ഓഫീസുകൾ അടക്കം അടഞ്ഞുകിടക്കുകയാണ്. ഗ്രാമത്തിന് പുറത്തുനിന്നുള്ള ആർക്കും ഇങ്ങോട്ട് പ്രവേശനം . സ്കൂളുകളും അംഗൻവാടികളും പ്രവർത്തിക്കുന്നില്ല . ആശുപത്രി ജീവനക്കാരെയും മറ്റ് ഉദ്യോഗസ്ഥരേയും ഗ്രാമത്തിൽ പ്രവേശിക്കാൻ നാട്ടുകാർ അനുവദിക്കുന്നില്ല.
ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ സർബുജിലി മണ്ഡലിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . പിശാചിനെതിരെ ലോക്ക്ഡൗൺ പ്രവർത്തിക്കുമെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത് . കഴിഞ്ഞ കുറച്ച് ദിവസമായി നാട്ടുകാരിൽ ചിലർ മരിക്കുകയും പലർക്കും പനി ബാധിക്കുകയും ചെയ്തു . നിഗൂഢമായ മരണം പ്രേതബാധ കൊണ്ടാകാം എന്നാണ് നാട്ടുകാർ കരുതുന്നത് . തുടർന്നാണ് നാട്ടുകാർ ഒരാഴ്ചത്തെ ലോക്ക്ഡൗൺ നിർദേശിച്ചത് . ഗ്രാമത്തിൽ നിന്ന് പുറത്തേക്കുള്ള റോഡുകളെല്ലാം അടച്ചു . പുറത്തുനിന്ന് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു .
പൊതുവെ പ്രേതബാധകൾക്ക് ഹോമം, മന്ത്രവാദം, തുടങ്ങിയ നടപടികളാണ് പ്രയോഗിക്കാറുള്ളത് . എന്നാൽ ഗ്രാമം മൊത്തം അടച്ചിടാനാണ് ശ്രീക്കാകുളം ഗ്രാമവാസികൾ തീരുമാനിച്ചത് . ജീവനക്കാരെയും അധ്യാപകരെയും അനുവദിക്കാത്തതിനാൽ സ്കൂളും അങ്കണവാടികളും എല്ലാം അടഞ്ഞു കിടക്കുകയാണ് .
ഗ്രാമത്തിലെ പാരമ്പര്യങ്ങളും ആചാരങ്ങളും അനുസരിച്ച് അമാവാസി ദിവസങ്ങളിൽ പ്രത്യേക പൂജകൾ നടത്തണം. എന്നാൽ കുറച്ചു വർഷങ്ങളായി എല്ലാം മുടങ്ങിക്കിടക്കുകയാണ് . ഗ്രാമത്തിൽ ദുഷ്ടാത്മാക്കൾ അലഞ്ഞ് തിരിയുന്നുണ്ടെന്നാണ് ജനങ്ങളുടെ വിശ്വാസം .
വിചിത്രമായ തീരുമാനങ്ങളാണ് ഗ്രാമവാസികൾ നടപ്പാക്കിയിരിക്കുന്ന്ത . ഈ നടപടികൾ അധികാരികളെ അമ്പരിപ്പിച്ചിരിക്കുകയാണ് . താത്ക്കാലികമായി സ്ഥാപിച്ച വേലികൾ മാറ്റി സർക്കാർ ഉദ്യോഗസ്ഥരെ ഗ്രാമത്തിൽ പ്രവേശിപ്പിച്ചു തുടങ്ങി .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...